2019 November 20 Wednesday
ഏറ്റവും വലിയ പാപം ഞാന്‍ കഴിവുകെട്ടവനാണ് എന്ന വിചാരമാണ്.

ജയിലിലാണെങ്കിലും വിവാദ സ്വാമി രാം റഹീമിന്റെ ആശ്രമത്തിലേക്ക് വി.ഐ.പികളുടെ ഒഴുക്ക് തുടരുന്നു; ഹരിയാനയില്‍ തെരഞ്ഞെടുപ്പിന് മുന്നോടിയായി ആശ്രമം സന്ദര്‍ശിച്ചത് നിരവധി സ്ഥാനാര്‍ഥികള്‍

സിര്‍സ: കൊലപാതക, ബലാത്സംഗ കേസുകളില്‍പ്പെട്ട് റോത്തക്കിലെ ജയിലില്‍ കഴിയുന്ന വിവാദ സ്വാമി റാം റഹീമിന്റെ ആശ്രമത്തിലേക്കുള്ള വി.ഐ.പികളുടെ ഒഴുക്കിന് കുറവില്ല.

കഴിഞ്ഞ ദിവസം മാധ്യമങ്ങളുടെയെല്ലാം കണ്ണുവെട്ടിച്ച് ഒരു കറുപ്പ് നിറത്തിലുള്ള എസ്.യു.വി വാഹനം ഇവിടെയെത്തി. ഹരിയാനയിലെ മുന്‍ കോണ്‍ഗ്രസ് നേതാവും നിലവിലെ സ്വതന്ത്ര സ്ഥാനാര്‍ഥിയുമായ രഞ്ജിത്ത് സിങും പരിവാരങ്ങളുമായിരുന്നു അത്. രഞ്ജിത്ത് രാവിലെ തന്നെ ഇവിടെ എത്തിയിരുന്നെന്നും നിരവധി പ്രദേശി നേതാക്കള്‍ ഇവിടെ രഹസ്യമായി എത്താറുണ്ടെന്നും ഗേറ്റിന് മുന്‍വശത്ത് ഡ്യൂട്ടിക്ക് നിയോഗിച്ച പൊലിസുകാരന്‍ പറയുന്നു.

രാം റഹിം ജയിലിലാകുന്നതിന് മുന്‍പ് 60 ലക്ഷത്തോള്ം ആളുകളാണ് ഇയാളെ കാണാനും അനുഗ്രഹം വാങ്ങാനുമായി ഇവിടേക്ക് ഒഴുകിയെത്തിയിരുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദിയും ആഭ്യന്തര മന്ത്രി അമിത് ഷായും സംസ്ഥാന മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഘട്ടറും ഉള്‍പ്പെടെയുള്ള വി.ഐ.പികള്‍ ഇവിടുത്തെ സന്ദര്‍ശകരായിരുന്നു. കഴിഞ്ഞ മഹാരാഷ്ട്ര, ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പുകള്‍ക്ക് മുന്നോടിയായി അമിത് ഷാ ഇവിടം സന്ദര്‍ശിച്ചപ്പോള്‍ ആദ്യമായി ബി.ജെ.പിക്ക് പിന്തുണ പ്രഖ്യാപിച്ച് ആശ്രമത്തില്‍ നിന്നും പ്രഖ്യാപനവും ഉയര്‍ന്നിരുന്നു.

എന്നാല്‍ കേസില്‍ പ്രതിചേര്‍ക്കപ്പെട്ട് ഇയാള്‍ ജയിലിലായതോടെ പ്രമുഖ നേതാക്കളെല്ലാം പതിയെ തലയൂരിയിരുന്നു. എന്നാല്‍ ഇപ്പോള്‍ പതിവ് പോലെ തങ്ങളുടെ സാനിധ്യം അറിയിക്കാന്‍ രഹസ്യമായി സന്ദര്‍ശനം നടക്കാറുണ്ടെന്നാണ് പുതിയ കണ്ടെത്തല്‍.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.