2017 August 17 Thursday
അധ്വാനം പ്രശസ്തിയുടെ പിതാവാണ്
യുറിപ്പിടിസ്‌

നഴ്‌സുമാരുടെ ആവശ്യങ്ങള്‍ ന്യായം; സമരത്തിന് ഇടതുമുന്നണിയുടെ പിന്തുണ

തിരുവനന്തപുരം:ശമ്പള വര്‍ധന ആവശ്യപ്പെട്ട് സമരം ചെയ്യുന്ന സ്വകാര്യ ആശുപത്രികളിലെ നഴ്‌സുമാര്‍ക്ക് പിന്തുണയുമായി ഇടതുമുന്നണി. നഴ്‌സുമാരുടെ ആവശ്യങ്ങള്‍ ന്യായമാണെന്നും ഇടതുമുന്നണി നിലപാടെടുത്തു.

സമരം വേഗം തീര്‍ക്കണമന്നും യോഗം സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.

പ്രശ്‌നം വ്യാഴാഴ്ച നടക്കുന്ന ചര്‍ച്ചയിലൂടെ പരിഹരിക്കാനാകുമെന്നാണ് പ്രതീക്ഷയെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ യോഗത്തെ അറിയിച്ചു

വ്യാഴാഴ്ച വൈകിട്ട് നാലിനാണ് മുഖ്യമന്ത്രി നഴ്‌സുമാരുടെ യോഗം വിളിച്ചിരിക്കുന്നത്. മുഖ്യമന്ത്രി ചര്‍ച്ചയ്ക്കു തയാറാണെന്ന് അറിയിച്ചതിനാല്‍ ഒരു വിഭാഗം സമരം നിര്‍ത്തി വെച്ചിട്ടുണ്ട്. എന്നാല്‍ ഒരു വിഭാഗം ഇപ്പോഴും സമരം തുടരുകയാണ്.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.