2020 August 11 Tuesday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

വിദ്യാര്‍ഥികളുടെ സുരക്ഷയ്ക്കായി ഇടക്കാല ഉത്തരവിറക്കിയില്ല; ജഡ്ജിമാര്‍ക്കെതിരെ ‘ഷെയിം ഷെയിം’ വിളിച്ച അഭിഭാഷകര്‍ക്കെതിരെ അന്വേഷണം

 

ന്യൂഡല്‍ഹി: ഡല്‍ഹി ജാമിഅ മില്ലിയ്യ വിദ്യാര്‍ഥികള്‍ക്ക് സംരക്ഷണം നല്‍കാന്‍ ഇടക്കാല ഉത്തരവിക്കണമെന്നാവശ്യപ്പെട്ടെങ്കിലും വിസമ്മതിച്ച ജഡ്ജിമാര്‍ക്കെതിരെ ‘ഷെയിം ഷെയിം’ (നാണക്കേട്) മുദ്രാവാക്യം വിളിച്ച അഭിഭാഷകര്‍ക്കെതിരെ അന്വേഷണം.

കേസ് പരിഗണിച്ച ശേഷം ചീഫ് ജസ്റ്റിസ് ഡി.എന്‍ പട്ടേലും ജസ്റ്റിസ് സി. ഹരിശങ്കറും ചേംബറിലേക്ക് മടങ്ങി പോകുന്നതിനിടെയാണ് ‘ഷെയിം ഷെയിം’ വിളിയുണ്ടായത്. പ്രത്യേക സമിതി ഇക്കാര്യം അന്വേഷിക്കണം എന്ന ആവശ്യം പരിഗണിക്കാമെന്ന് ഡല്‍ഹി ഹൈക്കോടതി ചീഫ് ജസ്റ്റിസ് ഡി.എന്‍ പട്ടേല്‍ പറഞ്ഞു.

ഹരജിയില്‍ കേന്ദ്ര സര്‍ക്കാരിന് നോട്ടീസ് അയക്കുകകയും കേസ് പരിഗണിക്കുന്നത് ഫെബ്രുവരി നാലിലേക്ക് മാറ്റിവയ്ക്കുകയും ചെയ്തതോടെയാണ് അഭിഭാഷകര്‍ മുദ്രാവാക്യം വിളിച്ചത്. വിദ്യാര്‍ഥികള്‍ക്ക് പൊലിസ് മര്‍ദനത്തില്‍ നിന്ന് സംരക്ഷണം നല്‍കണമെന്ന എന്നതടക്കമുള്ള ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കണമെന്നായിരുന്നു അഭിഭാഷകരുടെ ആവശ്യം.

ജാമിഅ വിദ്യാര്‍ഥികള്‍, ജാമിഅ സ്ഥിതി ചെയ്യുന്ന ഓഖ്‌ല നിവാസികള്‍ തുടങ്ങിയവരുടെ ആറ് ഹരജികളാണ് അഭിഭാഷകര്‍ ഹൈക്കോടതിയില്‍ ഫയല്‍ ചെയ്തത്. അടിയന്തര ചികിത്സ, പൊലിസില്‍ നിന്ന് സംരക്ഷണം, നഷ്ടപരിഹാരം എന്നിവ ആവശ്യപ്പെട്ടായിരുന്നു ഹരജികള്‍.


 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.