2019 September 23 Monday
സത്യാന്വേഷിയുടെ ആത്മീയ അന്വേഷണത്തിന്റെ ഭാഗമാണ് നിശബ്ദത

തമിഴ്‌നാട്ടില്‍ ലഷ്‌കര്‍ ഭീകരരെന്ന മുന്നറിയിപ്പ്; കേരളത്തിലും സുരക്ഷ ശക്തമാക്കി

തിരുവനന്തപുരം: മലയാളി ഉള്‍പ്പട്ട ആറംഗ ലഷ്‌കര്‍ ഭീകരസംഘം കടല്‍മാര്‍ഗം തമിഴ്‌നാട്ടിലെത്തിയെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ടിന് പിന്നാലെ കേരളത്തിലും സുരക്ഷ ശക്തമാക്കി. ഇല്യാസ് അന്‍വര്‍ എന്ന പാക്കിസ്താന്‍ സ്വദേശി, തൃശ്ശൂര്‍ സ്വദേശിയായ ആള്‍, നാല് ശ്രീലങ്കന്‍ വംശജര്‍ എന്നിവരുള്‍പ്പെട്ട സംഘം ശ്രീലങ്കയില്‍ നിന്നും തമിഴ്‌നാട്ടിലെത്തിയെന്നാണ് ഇന്റലിജന്‍സിന്റെ മുന്നറിയിപ്പ്.

ഈ സാഹചര്യത്തില്‍ അതീവ ജാഗ്രത പുലര്‍ത്താന്‍ ജില്ലാ പൊലിസ് മേധാവികള്‍ക്ക് ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റ നിര്‍ദേശം നല്‍കി. ബസ് സ്റ്റാന്‍ഡുകള്‍, റെയില്‍വേ സ്‌റ്റേഷനുകള്‍ എന്നിവിടങ്ങളില്‍ പരിശോധന കര്‍ശനമാക്കും. സംശയാസ്പദമായ കാര്യങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ 112 എന്ന നമ്പറിലോ ഡി.ജി.പിയുടെ കണ്‍ട്രോള്‍ റൂം നമ്പറിലോ (0471-2722500) അറിയിക്കണമെന്നും പൊലിസ് മേധാവി ആവശ്യപ്പെട്ടു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.