2020 August 06 Thursday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

കശ്മീരില്‍ ഏറ്റുമുട്ടല്‍: ലഷ്‌കര്‍ നേതാവ് ആസിഫ് മഖ്ബൂലിനെ വധിച്ചതായി സൈന്യം

 

ന്യൂഡല്‍ഹി: ലഷ്‌കറെ തായിബ നേതാക്കളിലൊരാളായ ആസിഫ് മഖ്ബൂലിനെ കശ്മീരില്‍ ഏറ്റുമുട്ടലില്‍ വധിച്ചതായി സൈന്യം. സോപോര്‍ മേഖലയിലാണ് ഏറ്റുമുട്ടല്‍ നടന്നത്.

രണ്ട് ദിവസം മുന്‍പ് ഒരു ലഷ്‌കര്‍ കേന്ദ്രം തകര്‍ത്ത പൊലിസ് 8 ഭീകരരെ അറസ്റ്റ് ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് ആസിഫ് മഖ്ബൂലിനെ വധിച്ചത്. സുരക്ഷാ ഏജന്‍സികളില്‍ നിന്ന് ലഭ്യമായ വിവരങ്ങള്‍ അനുസരിച്ച് കൃത്യമായ പദ്ധതികളിലൂടെയാണ് സൈന്യം ഇയാളെ വധിച്ചതെന്നാണ് റിപ്പോര്‍ട്ട്.

ആസിഫിന്റെ വിവരങ്ങള്‍ കൃത്യമായ പിന്തുടര്‍ന്ന് പല വഴികളിലായി അയാളെ തടഞ്ഞാണ് പദ്ധതി നടപ്പാക്കിയത്. സുരക്ഷാ സേന വളഞ്ഞതിനെ തുടര്‍ന്ന് ആസിഫ് ഗ്രനേഡ് ഉപയോഗിച്ച് ആക്രമണം നടത്തിയിരുന്നു. ഇതില്‍ രണ്ട് പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് പരിക്കറ്റുവെന്നാണ് ജമ്മു കശ്മീര്‍ ഡിജിപി അറിയിച്ചത്.


 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.