2019 August 18 Sunday
തെറ്റു ചെയ്യുന്നവന്‍ മനുഷ്യനാണ്; അതിനെക്കുറിച്ചോര്‍ത്തു ദു:ഖിക്കുന്നവന്‍ മഹര്‍ഷിയാണ്; എന്നാല്‍ അതില്‍ അഭിമാനം കൊള്ളുന്നവന്‍ പിശാചാണ്.

ഇടുക്കിയിലെ കൊന്നത്തടിയില്‍ ഉരുള്‍പൊട്ടല്‍, വ്യാപക കൃഷിനാശം

തൊടുപുഴ: ഇടുക്കി ജില്ലയിലെ കൊന്നത്തടിയില്‍ ഉരുള്‍പൊട്ടല്‍. ആളപായം റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെങ്കിലും വ്യാപകമായ കൃഷിനാശം ഉണ്ടായിട്ടുണ്ട്. ഈട്ടിത്തോപ്പ് വിജയമാതാ ദേവാലയത്തില്‍ കൂര്‍ബാന നടക്കുന്നതിനിടെയായിരുന്നു ഉരുള്‍പൊട്ടല്‍. ദേവാലയത്തിന്റെ സംരക്ഷണ ഭിത്തി ഇടിഞ്ഞുവീണു. റോഡും ഒലിച്ചുപോയിട്ടുണ്ട്. സംഭവം നടക്കുമ്പോള്‍ ആളുകളാരും ഉണ്ടായിരുന്നില്ലെന്നാണ് കരുതുന്നത്. പ്രദേശത്ത് പല ഇടങ്ങളിലും മരം വീണിട്ടുണ്ട്. വൈദ്യുതി കമ്പികള്‍ പൊട്ടിവീണ് വൈദ്യുതിയും മുടങ്ങിയിട്ടുണ്ട്. മഴവിട്ട അവസ്ഥയാണെങ്കിലും ഇനിയും ഉരുള്‍പൊട്ടലുണ്ടാകുമോ എന്ന ആശങ്കയിലാണ് നാട്ടുകാര്‍.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.