2018 September 24 Monday
ആത്മാവിനെ ആയുധങ്ങള്‍ മുറിവേല്‍പ്പിക്കുന്നില്ല അഗ്നി ദഹിപ്പിക്കുന്നില്ല. ജലം നനയ്ക്കുന്നില്ല. കാറ്റ് ഉണക്കുന്നുമില്ല.
-ഭഗവത്ഗീത

ഭൂമിയിടപാടില്‍ കര്‍ദിനാളിന് സംഭവിച്ചത് സാങ്കേതികപ്പിഴവ്; പിന്തുണയുമായി കത്തോലിക്ക കോണ്‍ഗ്രസ്

കോതമംഗലം: എറണാകുളം-അതിരൂപതയിലെ ഭൂമിയിടപാടുമായി ബന്ധപ്പെട്ടുണ്ടായ ആരോപണത്തില്‍ കര്‍ദിനാളിനെ പിന്തുണച്ച് കത്തോലിക്ക കോണ്‍ഗ്രസ്. സംഭവത്തില്‍ കര്‍ദിനാളിന് സംഭവിച്ചത് സാങ്കേതികപ്പിഴവ് മാത്രമാണ്. രൂപതാ അധികാരികള്‍ക്ക് സാമ്പത്തിക ദുരുദ്ദേശം ഉണ്ടായിരുന്നില്ല. ദേവികുളത്തും കോതമംഗലത്തും ഭൂമി വാങ്ങിയതു വികാരി ജനറാളിനെയും പ്രൊക്യുറേറ്ററെയും വിശ്വാസത്തിലെടുത്തെന്നും കത്തോലിക്ക കോണ്‍ഗ്രസ് കമ്മിഷന്‍ റിപ്പോര്‍ട്ടില്‍ പറയുന്നു.

കര്‍ദിനാള്‍ നേരിട്ട് ഈ വസ്തുക്കള്‍ കണ്ടിട്ടില്ല. കത്തോലിക്കാ കോണ്‍ഗ്രസ്, ഇപ്പോഴത്തെ മാധ്യമ വിചാരണയില്‍ ഗൂഡാലോചന സംശയിക്കുന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നു.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.