2019 October 24 Thursday
ഏറ്റവും വലിയ പാപം ഞാന്‍ കഴിവുകെട്ടവനാണ് എന്ന വിചാരമാണ്.

തോമസ് ചാണ്ടിയുടെ റിസോര്‍ട്ടിലെ അനധികൃത നിര്‍മാണം: നഗരസഭയെ തള്ളി സര്‍ക്കാര്‍, ഒരു കോടി17ലക്ഷം രൂപ പിഴ 34 ലക്ഷമാക്കി കുറച്ചു

ആലപ്പുഴ: തോമസ് ചാണ്ടി എം.എല്‍.എയുടെ റിസോര്‍ട്ടിലെ അനധികൃതനിര്‍മാണത്തിന് പിഴയും നികുതിയും ഈടാക്കാനുള്ള ആലപ്പുഴ നഗരസഭയുടെ തീരുമാനം സര്‍ക്കാര്‍ തള്ളി.

നഗരസഭ നിര്‍ദേശിച്ച ഒരു കോടി 17ലക്ഷം രൂപ പിഴക്ക് പകരം 34 ലക്ഷം പിഴയടക്കാനാണ് സര്‍ക്കാറിന്റെ പുതിയ നിര്‍ദേശം. ഇക്കാര്യം ചൂണ്ടിക്കാട്ടിയാണ് സര്‍ക്കാര്‍ ഉത്തരവിറക്കിയത്.
തോമസ് ചാണ്ടിയുടെ ലേക്ക് പാലസ് റിസോര്‍ട്ടില്‍ നടത്തിയ അനധികൃത നിര്‍മാണം പിഴ ഈടാക്കി ക്രമവത്കരിക്കാന്‍ നേരത്തെ തീരുമാനിച്ചിരുന്നു. ഇതനുസരിച്ച് ആലപ്പുഴ നഗരസഭ ആദ്യം 2.76 കോടി രൂപ പിഴ ചുമത്താന്‍ തീരുമാനിച്ചിരുന്നു. പിന്നീട് തുക 1.17കോടി രൂപയായി കുറച്ചു. എന്നാല്‍ ഇതിനെതിരേ തോമസ് ചാണ്ടി സംസ്ഥാന സര്‍ക്കാരിനെ സമീപിച്ചു. തുടര്‍ന്ന് സര്‍ക്കാര്‍ പിഴത്തുക 34 ലക്ഷമായി കുറച്ച് ഉത്തരവിറക്കുകയുമായിരുന്നു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.