2018 October 17 Wednesday
എല്ലാവരേയും സ്‌നേഹിക്കുക കുറച്ച് പേരെ വിശ്വസിക്കുക ആര്‍ക്കും അഹിതമായത് ചെയ്യരുത്

പ്രസവാവധി കഴിഞ്ഞ യുവതിയെ സ്ഥലം മാറ്റി; വനിതാ കമ്മീഷന്‍ ഇടപെട്ടു തടഞ്ഞു

തിരുവനന്തപുരം: പ്രസവാവധി കഴിഞ്ഞെത്തിയ യുവതിയെ 15 കിലോമീറ്റര്‍ അകലെയുള്ള ഓഫിസിലേക്ക് സ്ഥലം മാറ്റിയ നടപടി വനിതാ കമ്മീഷന്‍ ഇടപെട്ടു തടഞ്ഞു.

കായംകുളം കെ.എസ്.ഇ.ബി ഓഫീസില്‍നിന്ന് പ്രസവാവധിക്കു പോയ സീനിയര്‍ അസിസ്റ്റന്റിനെയാണ് അവധി കഴിഞ്ഞ് തിരികെയെത്തിയപ്പോള്‍ ഹരിപ്പാട് ഓഫിസില്‍ നിയമിച്ചത്.

വനിതാ കമ്മീഷനു ലഭിച്ച പരാതിയുടെ അടിസ്ഥാനത്തില്‍ കമ്മീഷനംഗം ഷാഹിദാ കമാല്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് യുവതിക്ക് കായംകുളത്ത് തന്നെ നിയമനം നല്‍കാന്‍ നിര്‍ദേശം നല്‍കുകയായിരുന്നു.


 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.