2019 May 20 Monday
രാഷ്ട്രീയപാര്‍ട്ടി നേതാക്കളുടെയും പ്രധാനമന്ത്രിമാരുടെയും കളിപ്പാവകളായി മാറുന്നവരെയല്ല നിയമിക്കേണ്ടത്. അന്ധന്‍ അന്ധനെ നയിച്ചാല്‍ ഇരുവരും കുഴിയില്‍ വീഴും -യേശു

ജോലിയും ശമ്പളവുമില്ലാതെ ദുരിതത്തിലായ ഇന്ത്യക്കാരെ നാട്ടിലെത്തിക്കാന്‍ ശ്രമം തുടങ്ങി

ജിദ്ദ: മാസങ്ങളായി ജോലിയും ശമ്പളവുമില്ലാതെ റിയാദില്‍ ദുരിതത്തില്‍ കഴിയുന്ന ഇന്ത്യക്കാരെ നാട്ടിലെത്തിക്കാന്‍ ശ്രമം തുടങ്ങി. റസിഡന്റ് പെര്‍മിറ്റ് കാലാവധി കഴിഞ്ഞവരാണ് തൊഴിലാളികളിലേറെയും. കുടിശ്ശിക ശമ്പളം നേടുന്നതിന് ഇന്ത്യന്‍ എംബസിയുടെ സഹായത്തോടെ ലേബര്‍ ഓഫിസില്‍ പരാതി നല്‍കും. എണ്ണൂറിലധികം തൊഴിലാളികളാണ് ജോലിയും ശമ്പളവും ഇല്ലാതെ മാസങ്ങളായി ലേബര്‍ ക്യാംപില്‍ കഴിയുന്നത്.

റസിഡന്റ് പെര്‍മിറ്റ് കാലാവധി കഴിഞ്ഞതിനാല്‍ ഇവര്‍ക്ക് ഫൈനല്‍ എക്‌സിറ്റ് ലഭിക്കില്ല. ഹെല്‍ത്ത് ഇന്‍ഷുറന്‍സ് ഇല്ലാത്തതിനാല്‍ ചികിത്സ തേടാനും മാര്‍ഗമില്ല.
ഇന്ത്യന്‍ എംബസി കമ്യൂണിറ്റി വളന്റിയര്‍മാരാണ് ഇവര്‍ക്ക് ഭക്ഷണം എത്തിക്കുന്നത്. മെഡിക്കല്‍ ക്യാംപും സംഘടിപ്പിക്കുന്നുണ്ട്. ഇന്ത്യന്‍ എംബസിയുടെ സഹായത്തോടെ തൊഴില്‍, ആഭ്യന്തര മന്ത്രാലയങ്ങളെ സമീപിച്ച് ഫൈനല്‍ എക്‌സിറ്റ് നേടാനുളള ശ്രമത്തിലാണ് തൊഴിലാളികള്‍.

അതേസമയം, ശമ്പളവും ആനുകൂല്യങ്ങളും നേടുന്നതിന് ലേബര്‍ കോടതിയില്‍ സമര്‍പ്പിക്കുന്നതിനുളള പരാതി സാമൂഹിക പ്രവര്‍ത്തകന്‍ ഷിഹാബ് കൊട്ടുകാടിന്റെ നേതൃത്വത്തിലുളള വളന്റിയര്‍മാര്‍ തയാറാക്കി വരികയാണ്.

ആനുകൂല്യം ഇന്ത്യന്‍ എംബസി വഴി നേടുന്നതിന് സമ്മതപത്രം നല്‍കിയതിന് ശേഷം ഇന്ത്യയിലേക്ക് മടങ്ങാനാണ് തൊഴിലാളികളുടെ തീരുമാനം. ഇവര്‍ നേരത്തെ ഇന്ത്യന്‍ വിദേശകാര്യ മന്ത്രി സുഷമാ സ്വരാജിന് പരാതി സമര്‍പ്പിച്ചതിനെ തുടര്‍ന്ന് മന്ത്രി വി കെ സിംഗ് അടുത്തിടെ ലേബര്‍ ക്യാംപ് സന്ദര്‍ശിച്ചിരുന്നു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.