2020 June 02 Tuesday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

ബഹ്‌റൈന്‍ പ്രവാസികള്‍ക്കാശ്വസിക്കാം; തൊഴിലാളികളുടെ പ്രതിമാസ ലേബര്‍ ഫീസ് മൂന്ന് മാസത്തേക്ക് നിര്‍ത്തിവച്ചു

നിയമ ലംഘകര്‍ക്ക് 2020 ഡിസംബര്‍ വരെ ഇളവ്

 

മനാമ: കൊവിഡ് ഭീതിക്കിടെ ബഹ്‌റൈന്‍ പ്രവാസികള്‍ക്ക് ആശ്വാസ വാര്‍ത്ത. രാജ്യത്തെ വിദേശ തൊഴിലാളികളില്‍ നിന്നു ബഹ്‌റൈന്‍ ലേബര്‍ മാര്‍ക്കറ്റ് റഗുലേറ്ററി അതോറിറ്റി (എല്‍.എം.ആര്‍.എ) മാസം തോറും ഈടാക്കുന്ന എല്‍.എം.ആര്‍.എ ലേബര്‍ ഫീസ് മൂന്നു മാസത്തേക്ക് വേണ്ടെന്നു വയ്ക്കാന്‍ അധികൃതര്‍ തീരുമാനിച്ചു.

കഴിഞ്ഞ ദിവസം നടന്ന എല്‍.എം.ആര്‍.എ യോഗത്തിലാണ് ഈ തീരുമാനം. കൂടാതെ, ചെറുകിട, ഇടത്തരം സ്ഥാപനങ്ങളെയും തൊഴിലാളികളെയും സംരക്ഷിക്കുന്നതിന് വേണ്ട നടപടികള്‍ സ്വീകരിക്കുമെന്നും അതോറിറ്റി വൃത്തങ്ങള്‍ അറിയിച്ചു.

തൊഴില്‍ നിയമങ്ങള്‍ ലംഘിച്ച് രാജ്യത്ത് കഴിയുന്നവര്‍ക്ക് തിരുത്തല്‍ നടപടികള്‍ക്കായി അധിക സമയം അനുവദിക്കാനും യോഗത്തില്‍ തീരുമാനമായി. ഈ വര്‍ഷം അവസാനം വരെയാണ് സമയം നല്‍കുക. ഇതനുസരിച്ച് 2020 ഡിസംബര്‍ വരെ ഇളവ് ലഭിക്കും.

നിയമം ലംഘിച്ച് കഴിയുന്ന എല്ലാ തൊഴിലാളികളും ഈ അവസരം പ്രയോജനപ്പെടുത്തണമെന്ന് എല്‍.എം.ആര്‍.എ ആവശ്യപ്പെട്ടു. നേരത്തെ വെള്ളം, വൈദ്യുതി എന്നിവയും മൂന്നു മാസത്തേക്ക് രാജ്യത്ത് സൗജന്യമാക്കിയിരുന്നു. ഈ സാഹചര്യത്തില്‍ ഇത്തരം തീരുമാനങ്ങള്‍ വലിയ ആശ്വാസമാണ് പ്രവാസികള്‍ക്ക് നല്‍കുന്നത്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.