2019 March 26 Tuesday
നീതി ലഭ്യമാക്കാനുള്ള എളുപ്പമാര്‍ഗം മറ്റുള്ളവര്‍ക്കു നീതി വാങ്ങിക്കൊടുക്കലാണ്. -മഹാത്മജി

പെരിയ ഇരട്ടക്കൊല: പ്രതികളുടെ വീട്ടില്‍ പോയത് കുടുംബത്തെ ആശ്വസിപ്പിക്കാനെന്ന് മുന്‍ എം.എല്‍.എ

 

കോഴിക്കോട്: പെരിയ ഇരട്ടക്കൊലക്കേസ് പ്രതി പീതാംബരന്റെ വീട്ടില്‍ പോയതായി സമ്മതിച്ച് ഉദുമ മണ്ഡലം മുന്‍ എം.എല്‍.എ കെ.വി കുഞ്ഞിരാമന്‍. പിതാംബരനെ പൊലിസ് കസ്റ്റഡിയില്‍ എടുത്തപ്പോള്‍ കുടുംബത്തെ ആശ്വസിപ്പിക്കാനാണ് താന്‍ പോയതെന്ന് കുഞ്ഞിരാമന്‍ പറഞ്ഞു. പൊതു പ്രവര്‍ത്തകനെന്ന നിലയില്‍ വീട്ടിലെ പ്രായമായ അമ്മയെയും കുടുംബത്തിന്റെയും ആശ്വസിപ്പിക്കാനാണ് താന്‍ പോയതെന്നാണ് മുന്‍ എം.എല്‍.എ.പറയുന്നത്.

എന്നാല്‍ മുന്‍ എം.എല്‍,എയും, ഇപ്പോഴത്തെ എം.എല്‍.എയും ഉള്‍പ്പെടെ സി.പി.എമ്മിന്റെ ഉന്നത നേതാക്കള്‍ അറിഞ്ഞു കൊണ്ടാണ് തങ്ങളുടെ മക്കളെ അരും കൊല ചെയ്തതെന്ന് കൊല്ലപ്പെട്ടവരുടെ കുടുംബം ആരോപിക്കുന്നു. പി.പി.പി മുസ്തഫയുടെ കൊലവിളി പ്രസംഗവും അതിനു മുമ്പ് കൊല്ലപ്പെട്ടവര്‍ക്കു ഉണ്ടായ കടുത്ത ഭീഷണിയും ഇതിനു ഉദാഹരണമാണ്. ഭീഷണി സംബന്ധിച്ചു പല തവണ പൊലിസില്‍ പരാതി നല്‍കിയെങ്കിലും പൊലിസ് ഇത് മുഖവിലക്കെടുത്തിട്ടില്ലെന്നും ഇവര്‍ വ്യക്തമാക്കി.

അനുവദിക്കുകയാണെങ്കില്‍ കൊല്ലപ്പെട്ടവരുടെ വീടുകളിലും പോവുമെന്നും കുഞ്ഞിരാമന്‍ പറഞ്ഞു. കൃപേഷിനെയും ശരത്തിനെയും കൊലപ്പെടുത്തിയത് പാര്‍ട്ടിയുടെ അറിവോടെയാണെന്ന പ്രതി പീതാംബരന്റെ കുടുംബത്തിന്റെ വെളിപ്പെടുത്തലുണ്ടായതിനെത്തുടര്‍ന്നാണ് സി.പി.എം നേതാക്കള്‍ സന്ദര്‍ശിച്ചത്. വൈകിട്ട് കുടുംബം പാര്‍ട്ടിക്കെതിരായ നിലപാട് മയപ്പെടുത്തുകയും ചെയ്തിരുന്നു. കുഞ്ഞിരാമന്റെ നേതൃത്വത്തിലുള്ള സി.പി.എം സംഘം പണവും നിയമസഹായവും വാഗ്ദാനം ചെയ്തുവെന്നും മാധ്യമ വാര്‍ത്തകളുണ്ടായിരുന്നു.


 

 

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Latest News