2019 July 17 Wednesday
മടിയന്മാരുടെയും മൂഢന്മാരുടെയും പ്രവൃത്തി ദിവസം എന്നും നാളെയായിരിക്കും

കുവൈത്ത് ഇസ്‌ലാമിക് കൗണ്‍സില്‍ മനുഷ്യ ജാലിക സംഘടിപ്പിച്ചു

കുവൈത്ത് സിറ്റി: ജാതി, മത, വര്‍ണ്ണ, വേഷ, ഭാഷാ വൈവിധ്യങ്ങള്‍ക്കതീത മായി ഓരോ ഭാരതീയനും പിറന്ന മണ്ണില്‍ സ്വാതന്ത്ര്യത്തോടെ ജീവിക്കാനുളള മൗലികാവകാശങ്ങള്‍ക്ക് സംരക്ഷണം നല്‍കുന്ന, നമ്മുടെ മഹത്തായ ഭരണഘടനയെ സംരക്ഷിക്കേണ്ട അനിവാര്യതയെയാണ് ഓരോ റിപ്പബ്ലിക് ദിനവും ഓര്‍മ്മപ്പെടുത്തു ന്നതെന്ന് ഇസ്‌ലാമിക് കൗണ്‍സില്‍ ജനറല്‍ സെക്രട്ടറി അബ്ദുല്‍ ഗഫൂര്‍ ഫൈസി പൊന്‍മള പ്രസ്താവിച്ചു. റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് കുവൈത്ത് കേരള ഇസ്‌ലാമിക് കൗണ്‍സില്‍ സംഘടിപ്പിച്ച മനുഷ്യ ജാലികയില്‍ ”രാഷ്ട്ര രക്ഷക്ക് സൗഹൃദത്തിന്റെ കരുതല്‍” എന്ന പ്രമേയത്തില്‍ പ്രഭാഷണം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ധേഹം. നാനാത്വത്തില്‍ ഏകത്വം എന്ന അതിമഹത്തായ ആശയത്തെ ലോകത്തിന് തന്നെ വിഭാവനം ചെയ്ത നമ്മുടെ നാടിന്റെ ഉന്നതമായ സാംസ്‌കാരിക പൈതൃകത്തെയും അഖണ്ഡതയെയും ഫാസിസ്റ്റ് ഭരണകൂടങ്ങള്‍ കളങ്കപങ്കിലമാക്കിക്കൊണ്ടിരിക്കുകയാണ്. മതങ്ങള്‍ക്കതീതമായ കെട്ടുറപ്പും ഐക്യ ബോധവും സൗഹൃദവും സമ്മാനിക്കുന്ന ബഹുസ്വരതയെ, ഏകസ്വരത്തിലേക്ക് വഴിതിരിച്ചു വിടാനുള്ള കൊണ്ടു പിടിച്ച ശ്രമങ്ങള്‍ അതി ഭീകരമാം വിധം നടത്തിക്കൊണ്ടിരിക്കുന്നു.

അഭിമാനത്തോടെ ഇന്ത്യാ രാജ്യത്തിന്റെ സൗഹൃദം കാത്തു സൂക്ഷിക്കുവാനും രാഷ്ട്രത്തിന്റെ അഖണ്ഡതയും ജനാധിപത്യവും മതേതരത്വവും സംരക്ഷിക്കുവാനും പൂര്‍വ്വ സൂരികള്‍ നേടിയെടുത്ത സ്വാതന്ത്ര്യവും ആ സ്വാതന്ത്ര്യത്തില്‍ അധിഷ്ഠിതമായ ഭരണഘടനയും നിലനിര്‍ത്തുവാനും മൈത്രിയുടെയും സ്‌നേഹത്തിന്റെയും സൗഹൃദത്തിന്റെയും സന്ദേശങ്ങള്‍ക്ക് മാത്രമേ സാധ്യമാവുകയുള്ളൂവെന്നും
ഈ സാഹചര്യത്തില്‍ ടഗടടഎ ഉയര്‍ത്തിപിടിച്ച സൗഹൃദത്തിന്റെ കരുതല്‍ എന്ന സന്ദേശം വളരെ പ്രസക്തമാണെന്നും അദ്ധേഹം വിശദീകരിച്ചു.

മങ്കഫ് ത്വൈബ ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച പരിപാടിയില്‍ ഇസ്‌ലാമിക് കൗണ്‍സില്‍ വൈസ് ചെയര്‍മാന്‍ ഉസ്മാന്‍ ദാരിമി അധ്യക്ഷത വഹിച്ചു. പ്രസിഡണ്ട് ശംസുദ്ദീന്‍ ഫൈസി ഉല്‍ഘാടനം ചെയ്തു , മജ്‌ലിസുല്‍ അഅലാ കണ്‍വീനര്‍ മുഹമ്മദലി ഫൈസി പ്രാര്‍ത്ഥന നിര്‍വഹിച്ചു, വൈസ് പ്രസിഡന്റ് മുസ്തഫ ദാരിമി പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. സര്‍ഗ്ഗലയ ടീം അക്ബര്‍, റിയാസ്, ആദില്‍ എന്നിവര്‍ ചേര്‍ന്ന് ദേശീയോദ്ഗ്രഥന ഗാനം അവതരിപ്പിച്ചു,കുവൈത്ത് വിഖായ ടീമിന്റെ സാന്നിധ്യം ശ്രദ്ദേയമായി. ജോ.സെക്രട്ടറി സൈനുല്‍ ആബിദ് ഫൈസി സ്വാഗതവും ട്രഷറര്‍ ഇസ്മായില്‍ ഹുദവി നന്ദിയും പറഞ്ഞു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.