2018 October 22 Monday
തീവ്രമായ സ്‌നേഹം അളക്കുന്നില്ല കൊടുക്കുക മാത്രമേ ചെയ്യുന്നുള്ളൂ

കുറ്റ്യാടി പക്രംതളം ചുരത്തില്‍ രണ്ടാം വളവില്‍ ലോറി അപകടം; ഒരു മരണം

രണ്ടു പേര്‍ക്ക് പരുക്ക്

 

കുറ്റ്യാടി: പക്രംതളം ചുരത്തില്‍ രണ്ടാം വളവില്‍ ലോറി അപകടം. ഒരു മരണം രണ്ടു പേര്‍ക്ക് പരുക്ക്. പോണ്ടിച്ചേരിയില്‍ നിന്നും മാഹിയിലേക്ക് വിദേശ മദ്യവുമായി വന്ന ലോറിയാണ് രണ്ടാം വളവില്‍വച്ച് നിയന്ത്രണംവിട്ട് വളവിലുണ്ടായിരുന്ന ചായക്കട തകര്‍ത്തു കൊണ്ട് തോട്ടിലേക്ക് മറിഞ്ഞത്. കടയിലുണ്ടായിരുന്ന നാട്ടുകാരന്‍ ദേവസ്യ പാറയില്‍ കടയുടമ വില്‍സന്‍ എന്നിവര്‍ക്കും ലോറി ഡ്രൈവര്‍ക്കും പരുക്കേറ്റു. മൂന്ന് പേരെയും കോഴിക്കോട് മെഡിക്കല്‍ കോളജില്‍ എത്തിച്ചെങ്കിലും ദേവസ്യ (70) മരണപ്പെട്ടു. മറ്റ് രണ്ടു പേര്‍ ചികിത്സയിലാണ്.

ചുരത്തില്‍ ദിശാ സൂചികാ ബോര്‍ഡുകള്‍ പോലും സ്ഥാപിക്കാന്‍ PWD ചുരം ഡിവിഷന്‍ തയ്യാറാവത്തതാണ് ചുരത്തെ പരിചയമില്ലാത്ത ഡ്രൈവര്‍മാര്‍ വരുമ്പോള്‍ അപകടത്തില്‍ പെടുന്നതെന്ന് നാട്ടുകാര്‍ പറയുന്നു. താമരശ്ശേരി ചുരത്തില്‍ ചരക്ക് വാഹനങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി കുറ്റ്യാടിച്ചുരത്തിലൂടെ കടത്തി വിടാന്‍ തുടങ്ങിയതോടെ നാലു ചരക്ക് വാഹനങ്ങളാണ് ഇവിടെ അപകടത്തില്‍പെട്ടത്. രണ്ടു പേര്‍ മരിക്കുകയും നിരവധി പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.