2020 February 28 Friday
മധ്യേഷ്യൻ സമാധാന കരാർ ചൊവ്വാഴ്ച്ച പ്രഖ്യാപിക്കുമെന്ന് ട്രംപ്

പിടി വിടാതെ കോണ്‍ഗ്രസ്, ഗവര്‍ണറുടെ നിര്‍ദേശം വീണ്ടും തള്ളി,വിശ്വാസ വോട്ടെടുപ്പില്ല, സഭ പിരിഞ്ഞു, തിങ്കളാഴ്ച്ച വോട്ടെടുപ്പ് നടക്കുമെന്ന് സൂചന

ചര്‍ച്ച നീട്ടിക്കൊണ്ടുപോകുന്നത് ഉചിതമല്ലെന്ന് സ്പീക്കര്‍

വിശ്വാസ വോട്ടെടുപ്പില്ല, കര്‍ണാടകയില്‍ സഭ പിരിഞ്ഞു, തിങ്കളാഴ്ച്ച വോട്ടെടുപ്പ് നടക്കുമെന്ന് സൂചന. കര്‍ണാടക വോട്ടെടുപ്പ് നടന്നില്ല. ചര്‍ച്ചയില്‍ എല്ലാവര്‍ക്കും സംസാരിക്കാന്‍ അവസരം വേണമെന്ന് മുഖ്യമന്ത്രി കുമാരസ്വാമി ആവശ്യപ്പെടുകയായിരുന്നു. വിശ്വാസ പ്രമേയത്തില്‍ ചര്‍ച്ച തിങ്കളാഴ്ച പൂര്‍ത്തിയാക്കുമെന്നും കുമാരസ്വാമി പറഞ്ഞു. അതേസമയം ചര്‍ച്ച നീട്ടിക്കൊണ്ടുപോകുന്നത് ഉചിതമല്ലെന്ന് സ്പീക്കര്‍ പ്രതികരിച്ചു.

 

നേരത്തേ ഇന്ന് ഉച്ചയ്ക്ക് 1.30ന് വിശ്വാസ വോട്ടെടുപ്പ് നടത്തണമെന്ന് ഗവര്‍ണര്‍ ആവശ്യപ്പെട്ടിരുന്നു. ഇത് നടക്കാതായതോടെയാണ് വൈകിട്ട് ആറു മണിക്കു വിശ്വാസ വോട്ടെടുപ്പ് നടത്തണമെന്നാവശ്യപ്പെട്ട് ഗവര്‍ണര്‍ കത്തയച്ചത്. രണ്ടാമത്തെ നിര്‍ദേശത്തെ കുറിച്ച് കുമാരസ്വാമി പ്രതികരിച്ചത് ഇങ്ങനെയായിരുന്നു: രണ്ടാമത്തെ ‘ലവ് ലെറ്റര്‍’ എന്നെ വേദനിപ്പിച്ചു എന്നായിരുന്നു.

അതേസമയം വിഷയത്തില്‍ കോണ്‍ഗ്രസ് സുപ്രിംകോടതിയെ സമീപിച്ചിട്ടുണ്ട്. എം.എല്‍.എമാര്‍ക്ക് വിപ്പ് ചുമത്താനുള്ള കോണ്‍ഗ്രസിന്റെ അവകാശത്തെ തള്ളിക്കളയുന്നതാണ് വിഷയത്തില്‍ സുപ്രിംകോടതിയുടെ വിധിയെന്ന് ചൂണ്ടിക്കാട്ടിയാണ് സുപ്രിംകോടതിയെ സമീപിച്ചത്. കര്‍ണാടക.പി.സി.സി അധ്യക്ഷന്‍ ദിനേശ് ഗുണ്ടുറാവുവാണ് സുപ്രിം കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചത്.

കോണ്‍ഗ്രസ് ജെ.ഡി.എസ് വിമത എംഎല്‍എമാര്‍ രാജിവച്ചതിനെ തുടര്‍ന്ന് കുമാരസ്വാമി നയിക്കുന്ന സംസ്ഥാന സര്‍ക്കാരിന്റെ ആള്‍ബലം കുറഞ്ഞിരിക്കുകയാണ്.

 

 

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.