2019 May 25 Saturday
നമ്മുടെ ഭാവിയുടെ സ്രഷ്ടാക്കള്‍ മറ്റാരുമല്ല; നമ്മള്‍ തന്നെയാണ്! -മഹാവീരന്‍

കുടകില്‍ മണ്ണിടിഞ്ഞ് മൂന്നുമരണം

മടിക്കേരി (കര്‍ണാടക): കനത്ത മഴയില്‍ മടിക്കേരിക്കടുത്തു ഘാട്ട ഗേരിയില്‍ മണ്ണിടിഞ്ഞു മൂന്നുപേര്‍ മരിച്ചു. എന്‍.എഫ്.എ ഉദ്യോഗസ്ഥന്‍ അച്ചല്‍പാത്തി യശ്വന്ത് (56), വെങ്കിട്ടരമണ (52), പവന്‍ (60) എന്നിവരാണു മരിച്ചത്. മൂന്നുദിവസമായി തോരാത്ത മഴയില്‍ കാവേരിപുഴ കരകവിഞ്ഞൊഴുകി.

വീടിന്റെ മുകളിലേയ്ക്കു കൂറ്റന്‍പാറയും മണ്ണും വീണാണ് അപകടമുണ്ടായത്. ഗുരുതരമായി പരുക്കേറ്റ യതീശിനെ മടിക്കേരി ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

എമ്മെത്തോളു, മേഘത്തോള തന്തപാല, ഹട്ടിഗൊളെ ഗ്രാമങ്ങളില്‍ കുടുങ്ങിക്കിടന്ന നാല്‍പതോളം പേരെ ഹെലികോപ്ടര്‍ മാര്‍ഗം രക്ഷപ്പെടുത്തി. ജില്ലാ ഭരണകൂടത്തിന്റെ ആവശ്യപ്രകാരം മുഖ്യമന്ത്രി ഇടപെട്ട് ഹെലികോപ്ടര്‍ സേവനം അനുവദിക്കുകയായിരുന്നു.


 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.