2019 June 25 Tuesday
അന്യന്റെ ഭാരം ലഘൂകരിക്കുന്ന ആരും ലോകത്തിന് ഉപയോഗശൂന്യമല്ല. -ചാള്‍സ് ഡിക്കന്‍സ്‌

കെ.എസ്.ആര്‍.ടി.സി യൂണിയനുകളുടെ അനിശ്ചിതകാല പണിമുടക്ക് ഹൈക്കോടതി സ്‌റ്റേ ചെയ്തു

കൊച്ചി: കെ.എസ്.ആര്‍.ടി.സി യൂണിയനുകള്‍ സംയുക്തമായി പ്രഖ്യാപിച്ച അനിശ്ചിതകാല പണിമുടക്ക് ഹൈക്കോടതി സ്‌റ്റേ ചെയ്തു. എം.ഡി ടോമിന്‍ തച്ചങ്കരിയുടെ പരിഷ്‌കാരങ്ങള്‍ക്കെതിരേയാണ് യൂണിയനുകള്‍ അനിശ്ചിതകാല പണിമുടക്ക് പ്രഖ്യാപിച്ചത്. ഇടക്കാല ഉത്തരവിലൂടെയാണ് ഹൈക്കോടതി പണിമുടക്ക് സ്റ്റേ ചെയ്തത്. അവശ്യ സര്‍വീസ് എന്നതും ആവശ്യമായ നടപടിക്രമം പാലിച്ചില്ല എന്നതും പരിഗണിച്ചാണ് ഹൈക്കോടതിയുടെ നടപടി.

ഹര്‍ത്താല്‍ ഒക്ടോബര്‍ രണ്ടു മുതല്‍ തുടങ്ങാനായിരുന്നു യൂണിയനുകളുടെ പ്രഖ്യാപനം. ചീഫ് ജസ്റ്റിസ് അധ്യക്ഷായ ഡിവിഷന്‍ ബെഞ്ചിന്റേതാണ് നടപടി. പിരിച്ചുവിട്ട ജീവനക്കാരെ തിരിച്ചെടുക്കുക, സര്‍വീസ് റദ്ദാക്കല്‍ അവസാനിപ്പിക്കു, ഡ്യൂട്ടി പരിഷ്‌കരണം പിന്‍വലിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരത്തിന് യൂണിയനുകള്‍ നോട്ടീസ് നല്‍കിയത്. പണിമുടക്ക് ഒഴിവാക്കാന്‍ ഗതാഗതമന്ത്രിയുടെ അധ്യക്ഷതയില്‍ ചര്‍ച്ച നടന്നെങ്കിലും പരാജയപ്പെട്ടു. ഇതിനിടെയാണ് ഹൈക്കോടതിയുടെ ഇടപെടല്‍. 


 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.