
കൊച്ചി: ഇന്ന് അര്‍ധരാത്രി ആരംഭിക്കാനിരുന്ന കെ.എസ്.ആര്.ടി.സി പണിമുടക്ക് ഹൈക്കോടതി തടഞ്ഞു. ഒത്തുതീര്‍പ്പ് ചര്‍ച്ചകളില്‍ പങ്കെടുക്കാന്‍ യൂനിയനുകള്‍ക്ക് കോടതി നിര്‍ദ്ദേശം നല്കി. ചൊവ്വാഴ്ച്ച കേസ് വീണ്ടും പരിഗണിക്കും.
ഇന്ന് ഹരജി പരിഗണിക്കവെ കെ.എസ്.ആര്.ടി.സി എം.ഡിയ്ക്കെതിരെ രൂക്ഷവിമര്‍ശനമാണ് ഉന്നയിച്ചത്. ജനുവരി ഒന്നിന് നോട്ടിസ് നല്‍കിയിട്ടും ഇന്നാണോ ചര്‍ച്ച നടത്തിയതെന്ന് കോടതി ചോദിച്ചിരുന്നു. തൊഴിലാളികളുടെ പ്രശ്നങ്ങള്‍ കേള്‍ക്കാനുള്ള ബാധ്യത എംഡിക്കുണ്ട്. ഒത്തുതീര്‍പ്പിനു വേദി നല്‍കേണ്ടത് മാനേജ്മെന്റാണ്. പ്രശ്നം പരിഹരിക്കുന്നതില്‍ എംഡിയുടെ നിലപാട് ശരിയല്ലെന്നും കോടതി വ്യക്തമാക്കി.