2019 January 24 Thursday
പരിഹാസമെന്നത് പിശാചിന്റെ ഭാഷയത്രെ

പ്രമുഖ ഗാന്ധിയനും വാഗ്മിയുമായ കെ.പി.എ റഹിം മാസ്റ്റര്‍ വേദിയില്‍ പ്രസംഗിക്കുന്നതിനിടെ കുഴഞ്ഞുവീണു മരിച്ചു

മാഹി: പ്രമുഖ ഗാന്ധിയനും വാഗ്മിയുമായ പാനൂരിലെ കെ.പി.എ.റഹിം അന്തരിച്ചു. മാഹിയില്‍ ഒരു പൊതു ചടങ്ങില്‍ പങ്കെടുക്കവെയാണ് മരണം സംഭവിച്ചത്. ഗാന്ധി സന്ദര്‍ശിച്ച മാഹി പുത്തലത്തെ ക്ഷേത്ര സന്നിധിയില്‍ എത്തിയപ്പോള്‍ അതിനെ അഭിസംബോധന ചെയ്ത് സംസാരിക്കവെ വേദിയില്‍ കുഴഞ്ഞുവീഴുകയായിരുന്നു.

ഗാന്ധിജി മാഹി സന്ദര്‍ശിച്ചതിന്റെ എണ്‍പത്തി അഞ്ചാം വാര്‍ഷികത്തോടനുബന്ധിച്ച് സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ സംഘടനയായ കൗണ്‍സില്‍ ഓഫ് സര്‍വ്വീസസ് ഓര്‍ഗനൈസേഷന്‍സ് സംഘടിപ്പിച്ച ഗാന്ധി സ്മൃതി യാത്രയുടെ സമാപന ചടങ്ങിനിടെയാണ് സംഭവം. സര്‍വോദയ മണ്ഡലം മുന്‍ സംസ്ഥാന പ്രസിഡ

ന്റാണ്.

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.