2019 June 25 Tuesday
അന്യന്റെ ഭാരം ലഘൂകരിക്കുന്ന ആരും ലോകത്തിന് ഉപയോഗശൂന്യമല്ല. -ചാള്‍സ് ഡിക്കന്‍സ്‌

ഗോപിചന്ദിന്റെ മകള്‍ക്കുവേണ്ടി ടീമില്‍ നിന്നും ഒഴിവാക്കി; അപര്‍ണയും ശ്രുതിയും ഹൈക്കോടതിയില്‍

കൊച്ചി: ഏഷ്യന്‍ ഗെയിംസിനുളള ഇന്ത്യന്‍ ബാഡ്മിന്റണ്‍ ടീമില്‍ നിന്ന് തഴഞ്ഞതിനെതിരെ ഡബിള്‍സ് ചാമ്പ്യന്മാരും മലയാളി താരങ്ങളായ അപര്‍ണ ബാലനും കെ.പി.ശ്രുതിയും ഹൈക്കോടതിയെ സമീപിച്ചു. ദേശീയ ടീം മുഖ്യ പരിശീലകനും സെലക്ഷന്‍ കമ്മിറ്റി അംഗവുമായ പി.ഗോപിചന്ദിന്റെ മകള്‍ക്ക് വേണ്ടി തങ്ങളെ തഴഞ്ഞെന്ന് ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതിയില്‍ ഹരജി നല്‍കിയത്.

ഗോപിചന്ദ് സെക്ഷന്‍ കമ്മിറ്റിയുടെ ഭാഗമായിരുന്നുവെന്ന് ഹരജിക്കാര്‍ ചൂണ്ടിക്കാട്ടുന്നു. ബാഡ്മിന്റന്‍ അസോസിയേഷന്‍ ഓഫ് ഇന്ത്യയും ഗോപിചന്ദും ചേര്‍ന്ന് സെക്ഷന്‍ നടപടികള്‍ അട്ടിമറിച്ചുവെന്നും ഇവര്‍ ആരോപിക്കുന്നു.

ഹര്‍ജിയില്‍ എതിര്‍ കക്ഷികള്‍ക്ക് കോടതി നോട്ടിസ് അയച്ചു. കേസ് തിങ്കളാഴ്ച വീണ്ടും പരിഗണിക്കും

സംഭവത്തിനെതിരെ ദേശീയ ബാഡ്മിന്റണ്‍ അസോസിയേഷനും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും കായിക മന്ത്രി രാജ്യവര്‍ദ്ധന്‍ സിംഗ് റാത്തോറിനും നേരത്തെ പരാതി നല്‍കിയിരുന്നു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.