2019 August 20 Tuesday
തെറ്റു ചെയ്യുന്നവന്‍ മനുഷ്യനാണ്; അതിനെക്കുറിച്ചോര്‍ത്തു ദു:ഖിക്കുന്നവന്‍ മഹര്‍ഷിയാണ്; എന്നാല്‍ അതില്‍ അഭിമാനം കൊള്ളുന്നവന്‍ പിശാചാണ്.

ഹൃദയാഘാതം; കോഴിക്കോട് സ്വദേശി ബഹ്‌റൈനില്‍ നിര്യാതനായി

മനാമ: ഹൃദയാഘാതത്തെ തുടര്‍ന്ന് കോഴിക്കോട് ഉള്ള്യേരി സ്വദേശി നാറാത്ത് നരിക്കുഴിത്താനം അബ്ദുല്‍ റസാഖ് (52) ബഹ്‌റൈനില്‍ നിര്യാതനായി.
കഴിഞ്ഞ ദിവസം സുഹൃത്തിനൊപ്പം കടയില്‍നിന്ന് ചായകുടിച്ചശേഷം പുറത്തിറങ്ങവെ നെഞ്ചുവേദന അനുഭവപ്പെട്ട് കുഴഞ്ഞുവീഴുകയായിരുന്നു.

ഉടനെ ആംബുലന്‍സില്‍ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും വഴി മധ്യേ മരിക്കുകയായിരുന്നു. ബഹ്‌റൈന്‍ ഡിഫന്‍സ് ഫോഴ്‌സില്‍ ജീവനക്കാരനായിരുന്നു. മൃതദേഹം സല്‍മാനിയ മെഡിക്കല്‍ കോംപ്ലക്‌സ് മോര്‍ച്ചറിയിലാണ്.

കഴിഞ്ഞ 25 വര്‍ഷത്തോളമായി ഇദ്ദേഹം ബഹ്‌റൈനിലാണ്. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിനായുള്ള ശ്രമങ്ങള്‍ ആരംഭിച്ചതായി ബഹ്‌റൈന്‍ കെ.എം.സി.സി അധികൃതര്‍ അറിയിച്ചു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.