2020 July 10 Friday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

സഊദിയിൽ കൊവിഡ് ബാധിച്ചു മലയാളി യുവാവ് മരണപ്പെട്ടു, 33 കാരനാണ് ദമാമിൽ മരണപ്പെട്ടത്  

      ദമാം: സഊദിയിൽ കൊവിഡ് ബാധിച്ചു മലയാളി യുവാവ് മരണപ്പെട്ടു. കോഴിക്കോട് വടകര കക്കട്ടിൽ കുറ്റിയിൽ വീട്ടിൽ നിജേഷ് (33) ആണ് കിഴക്കൻ സഊദിയിലെ ദമാമിൽ മരണപ്പെട്ടത്. ദമാം ടൊയോട്ടയിൽ ഹോട്ടൽ നടത്തി വന്നിരുന്ന ഇദ്ദേഹത്തെ ഒരാഴ്ച മുമ്പാണ് ശ്വാസ തടസ്സത്തെ തുടർന്ന് ദമാം സെൻട്രൽ ആശുപത്രി തീവ്ര പരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചത്. വിദഗ്ദ ചികിത്സ നൽകിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

     കൊവിഡ് പരിശോധനയിൽ പോസിറ്റിവ് സ്ഥിരീകരിച്ചിരുന്നു. വ്യാഴാഴ്ച രാവിലെയാണ് മരണം സംഭവിച്ചത്. ദമാം മെഡിക്കൽ കോംപ്ലക്‌സ് മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം സംസ്‌ക്കരിക്കുന്നതിനുള്ള നടപടിക്രമങ്ങൾ സാമൂഹ്യ പ്രവർത്തകൻ ഷാജി വയനാടിന്റെ നേതൃത്വത്തിൽ പുരോഗമിക്കുന്നു. അച്ഛൻ കണാരൻ, അമ്മ ജാനു, ഭാര്യ ഷിംന


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.