2020 July 12 Sunday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

വിജയാമൃതത്തിന്റെ വിജയസ്മിതവുമായി കൊട്ടുക്കര ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍: 242 കുട്ടികള്‍ക്കും ഫുള്‍ എ പ്ലസ്

കൊണ്ടോട്ടി:എസ്.എസ്.എല്‍.സി പരീക്ഷയില്‍ ഏറ്റവും കൂടുതല്‍ എപ്ലസ് മിടുക്കാന്മാരെ വാര്‍ത്തെടുത്ത് പാണക്കാട് പൂക്കോയതങ്ങള്‍ മെമ്മോറിയല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ കൊട്ടുക്കര.

സ്‌കൂളിലെ വിജയാമൃതം 20 പദ്ധതിയാണ് വിദ്യാര്‍ത്ഥികള്‍ക്ക് പ്രയോജനമായത്. എസ്.എസ്.എല്‍.സി പരീക്ഷയില്‍ 242 കുട്ടികളാണ് എല്ലാ വിഷയങ്ങളിലും എ പ്ലസ് നേടി സംസ്ഥാന തലത്തില്‍ ഒന്നാമെതത്തിയത്. 1350 കുട്ടികള്‍ പരീക്ഷ എഴുതി സ്‌കൂളില്‍ രണ്ടു കുട്ടികള്‍ ഒഴികെ 1348 കുട്ടികളും ഉപരിപഠനത്തിന് യോഗ്യത നേടി.

സ്‌കൂളിലെ എ പ്ലസ് ക്ലബ്ബ്, വിജയാമൃതം 20 എന്ന പദ്ധതിയിലൂടെയാണ് സംസ്ഥാനത്തെ തിളങ്ങുന്ന വിജയം സ്‌കൂള്‍ നേടിയത്. മുന്നൊരുക്കം, വിഷന്‍ 20 വിജയഭേരി എന്നീ വിവിധ പഠന പദ്ധതികളും സ്‌കൂളില്‍ നടന്നുവരുന്നുണ്ട്. ഈ വര്‍ഷത്തെ എന്‍.ടി.എസ്.ഇ, എന്‍.എം.എം.എസ് പരീക്ഷയിലും കൂടുതല്‍ കുട്ടികളെ വിജയിപ്പിച്ച് സ്‌കൂള്‍ സംസ്ഥാനത്ത് ഒന്നാമതെത്തിയിരുന്നു.
പഠനനേട്ടങ്ങള്‍ക്കപ്പുറം സാമൂഹിക ജീവകാരുണ്യ മേഖലയിലും സ്‌കൂള്‍ മുന്നേറ്റം നടത്തുണ്ട്.
പ്രളയദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി വിവിധ പദ്ധതികളിലൂടെ 50 ലക്ഷത്തോളം രൂപയാണ് സ്‌കൂള്‍ സമാഹരിച്ചു പദ്ധതികള്‍ നടപ്പാക്കിയത്. കൊക്കൂണ്‍, പാട്ടുരാവ് തുടങ്ങിയ വ്യത്യസ്തതയാര്‍ന്ന പദ്ധതികളും സംസ്ഥാന ശ്രദ്ധ നേടിയിരുന്നു. സംസ്ഥാന സര്‍ക്കാരിന്റെ ഹരിതവിദ്യാലയം റിയാലിറ്റി ഷോയില്‍ സംസ്ഥാനത്ത് രണ്ടാം സ്ഥാനം ലഭിച്ചിരുന്നു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.