2020 July 15 Wednesday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

വീട്ടമ്മയുടെ കൊലപാതകം: ആലപ്പുഴയില്‍ നിന്ന് പ്രതി മോഷ്ടിച്ച കാര്‍ കണ്ടെത്തി

കോട്ടയം: വീട്ടമ്മ കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതിയായ മുഹമ്മദ് ബിലാന്‍ മോഷ്ടിച്ച കാര്‍ പൊലിസ് കണ്ടെത്തി. ആലപ്പുഴ മുഹമ്മദന്‍സ് സ്‌കൂളിന് സമീപത്തു നിന്നാണ് കാര്‍ കണ്ടെത്തിയത്. പ്രതിയെ സ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തി.

നിരന്തരമായുള്ള ചോദ്യം ചെയ്യലിനൊടുവിലാണ് കാര്‍ കിടക്കുന്ന സ്ഥലം വ്യക്തമായത്. കാറിന്റെ വലതുവശത്തെ ഡോറില്‍ നിന്ന് രക്തം ഉണങ്ങിയ പാട് കണ്ടെത്തിയിട്ടുണ്ട്. പ്രതിയുടേതെന്ന് സംശയിക്കുന്ന മുടിയുടെ സാംപിള്‍ കാറില്‍ നിന്ന് ഫോറന്‍സിക് വിഭാഗം ശേഖരിച്ചു.

തിങ്കളാഴ്ചയാണ് ഷീബയെ താഴത്തങ്ങാടിയിലുള്ള സ്വന്തം വീടിനുള്ളില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. ഭര്‍ത്താവ് സാലി ഇപ്പോള്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. ഷീബയുടെ വീട്ടില്‍ നിന്ന് മോഷ്ടിച്ച കാറുമായി പ്രതി പെട്രോള്‍ പമ്പിലെത്തിയതിന്റെ ദൃശ്യങ്ങളാണ് കേസന്വേഷണത്തിന് വഴിത്തിരിവായത്.

വീട്ടില്‍ നിന്നും 55 പവന്‍ സ്വര്‍ണം മോഷണം പോയിട്ടുണ്ട്. ഇതില്‍ 28 പവന്‍ സ്വര്‍ണം പ്രതി ഒളിവില്‍ കഴിഞ്ഞ വീട്ടില്‍ നിന്നും കണ്ടെത്തിയിട്ടുണ്ട്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.