
മനാമ: ബഹ്റൈനില്‍ കൊല്ലം കൊട്ടാരക്കര സ്വദേശി കുഴഞ്ഞുവീണു മരിച്ചു. കൊട്ടാരക്കര ഓടനാവട്ടം സ്വദേശി സജീവ് കുമാര്‍ (38) ആണ് കഴിഞ്ഞ ദിവസം സല്‍മാനിയ ആശുപത്രിയില്‍ വച്ച് മരിച്ചത്. പ്രവാസജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങിയ വീണ്ടും ബഹ്റൈനിലെത്തിയതായിരുന്നു സജീവ് കുമാര്‍. നീണ്ട 15 വര്‍ഷത്തെ പ്രവാസജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങിയ സജീവ് കുമാര്‍ മൂന്നു മാസം മുമ്പാണ് ബഹ്റൈനില്‍ തിരിച്ചെത്തിയത്.
ഇവിടെ ഗുദൈബിയ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന അസ്കോണ്‍ കോണ്ട്രാക്ടിംഗ് കമ്പനിയില്‍ പ്ലംബറായി ജോലി ചെയ്ത് വരികയായിരുന്ന സജീവ് കുമാര്‍ കഴിഞ്ഞ വ്യാഴാഴ്ചയാണ് കുഴഞ്ഞുവീഴുന്നത്. തുടര്‍ന്ന് ഇദ്ദേഹത്തെ സല്‍മാനിയ ആശുപത്രി തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു. പരിശോധനയില്‍ സജീവ് കുമാറിന്റെ തലച്ചോറില്‍ രക്തം കട്ട പിടിച്ചിരുന്നതായി കണ്ടെത്തിയിരുന്നു. ഭാര്യയും മക്കളും നാട്ടിലാണ്. പഞ്ചവിള വീട്ടില്‍ കാര്‍ത്തികേയനാണ് പിതാവ്, ഭാര്യ അശ്വിനി, മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാനുള്ള നടപടിക്രമങ്ങള്‍ സുഹൃത്ത് എല്‍ദോയുടെ നേതൃത്വത്തില്‍ പുരോഗമിക്കുന്നു.