2018 September 26 Wednesday
മടിയന്മാരുടെ പ്രാര്‍ഥന ദൈവം കേള്‍ക്കില്ല
സൈറസ്

കത്‌വ പെണ്‍കുട്ടിയെ അപമാനിച്ച ബാങ്ക് ജീവനക്കാരനെതിരേ പ്രതിഷേധം ശക്തം; പിരിച്ചുവിട്ടെന്ന് കൊടക് മഹേന്ദ്ര

കൊച്ചി: കശ്മിരിലെ കത്‌വയില്‍ എട്ടുവയസുകാരിയെ ക്രൂരമായി പീഡിപ്പിച്ചുകൊന്നതിനെ ന്യായീകരിച്ച സംഘപരിവാര്‍ പ്രവര്‍ത്തകനെതിരേ സോഷ്യല്‍ മീഡിയയില്‍ പ്രതിഷേധം ശക്തം.

കൊടക് മഹേന്ദ്ര ബാങ്കില്‍ അസിസ്റ്റന്റ് മാനേജരായി ജോലിചെയ്യുന്ന വിഷ്ണു നന്ദകുമാറാണ് പെണ്‍കുട്ടിയെ അപമാനിക്കുന്ന രീതിയില്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തത്.

ഇതിനെതിരേ സോഷ്യല്‍ മീഡിയയില്‍ പ്രതിഷേധം ശക്തമായി. ബാങ്കിന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജില്‍ ആയിരക്കണക്കിന് ആളുകളാണ് പ്രതിഷേധം രേഖപ്പെടുത്തിയത്.

എന്നാല്‍ വിഷ്ണുവിനെ കഴിഞ്ഞ ബുധനാഴ്ച പിരിച്ചുവിട്ടതായി ബാങ്ക് അധികൃതര്‍ അറിയിച്ചു. മോശം പ്രകടനത്തെതുടര്‍ന്നാണ് പിരിച്ചുവിട്ടതെന്നും ബാങ്ക് അധികൃതര്‍ അറിയിച്ചു.

#Dismiss_Ur_manager_vishnunandakumar എന്ന ഹാഷ്ടാഗിലാണ് പ്രതിഷേധം രേഖപ്പെടുത്തിയത്.


 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.