2017 February 20 Monday
മനുഷ്യരാണ് മനുഷ്യന്റെ ഏറ്റവും വലിയ ശത്രു  
-സിസറോ

കോഴിക്കോട് കൊപ്ര ബസാറില്‍ അഗ്നിബാധ; ലക്ഷങ്ങളുടെ നാശനഷ്ടം

  • സുപ്രിയ ട്രഡേഴ്‌സിലാണ് തീ പടര്‍ന്നത്.

 

കോടതിക്കു സമീപത്തെ കൊപ്ര ബസാറില്‍ തീ പിടിച്ചപ്പോള്‍

കോഴിക്കോട്: കോടതിക്കു സമീപത്തെ കൊപ്ര ബസാറില്‍ അഗ്നിബാധ. അര്‍ധരാത്രി ഒന്നരയോടെയാണ് കൊപ്ര ഗോഡൗണില്‍ തീ പിടിച്ചത്. ബാലുശ്ശേരി സ്വദേശി ഹമീദിന്റെ ഉടമസ്ഥതയിലുള്ള സുപ്രിയ ട്രഡേഴ്‌സിലാണ് അഗ്നിബാധയുണ്ടായത്. രാത്രി ഉണക്കാനിട്ട തീയില്‍ നിന്നും ഗോഡൗണിലേക്കു തീ പടര്‍ന്നതായാണ് സംശയം.

kopra-bazar-fire-3

ആയിരം ടണ്‍ കൊപ്രയാണ് ഇവിടെ സൂക്ഷിച്ചിരുന്നത്. ബീച്ച്, മീഞ്ചന്ത, വെള്ളിമാട്കുന്ന് ഫയര്‍ യൂണിറ്റുകള്‍ രാത്രി വൈകിയും തീയണക്കുകയാണ്. ശക്തമായ പുക കാരണം ആദ്യ ഘട്ടത്തില്‍ തീയണയ്ക്കാന്‍ കഴിഞ്ഞിരുന്നില്ല. സമീപത്തെ കടകളിലേക്കും ഗോഡൗണിലേക്കും തീ പടരാതിരിക്കാനാണ് ഫയര്‍ ഫോഴ്‌സ് ശ്രമിക്കുന്നത്. കോടതിയുള്‍പ്പെടെ പ്രധാന സ്ഥാപനങ്ങളും കച്ചവട കേന്ദ്രങ്ങളുമുള്ള പ്രദേശത്താണ് തീ പിടിച്ചിരിക്കുന്നത്. പതിവുപോലെ കൊപ്ര ഉണക്കാനായി തീ ഇട്ടു പോയതായിരുന്നുവെന്ന് സമീപവാസികള്‍ പറഞ്ഞു. ലക്ഷങ്ങളുടെ നഷ്ടം കണക്കാക്കുന്നു.

kopra-bazar-fire-4

 

kopra-bazar-fire-4