2020 February 19 Wednesday
മധ്യേഷ്യൻ സമാധാന കരാർ ചൊവ്വാഴ്ച്ച പ്രഖ്യാപിക്കുമെന്ന് ട്രംപ്

ജോളിക്കായി അഡ്വ.ആളൂര്‍ എത്തിയില്ല,തനിക്ക് വക്കീലുണ്ടോയെന്ന് അറിയില്ലെന്ന് ജോളി

താമരശേരി: കൂടത്തായി കൊലപാതക പരമ്പരയില്‍ പ്രതി ജോളിക്കായി കഴിഞ്ഞ ദിവസങ്ങളില്‍ ഹാജരായ അഡ്വ.ആളൂര്‍ അസോസിയേറ്റ്‌സിന്റെ അഭാവം കോടതിയില്‍ ചര്‍ച്ചയായി. താമരശേരി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഇന്നലെ ഹാജരാക്കിയ പ്രതി ജോളിയോട് അഭിഷാകനെ വച്ചിട്ടുണ്ടോ എന്ന് കോടതി ആരാഞ്ഞു. എന്നാല്‍ തനിക്കറിയില്ലെന്നായിരുന്നു അവരുടെ മറുപടി. ഇതിനെ തുടര്‍ന്ന് സിലി വധക്കേസില്‍ അഭിഭാഷകനായ കെ.ഹൈദറിനെ കോടതി നിയമിക്കുകയായിരുന്നു.
സിലിയുടെ മരണത്തിനു കാരണക്കാരെ കണ്ടെത്തണം, അന്വേഷണത്തിന്റെ ഭാഗമായി കോയമ്പത്തൂര്‍, കട്ടപ്പന തുടങ്ങിയ സ്ഥലങ്ങളില്‍ കൊണ്ടുപോകണം എന്നീ ആവശ്യങ്ങളാണ് എ.പി.പി സുജയ ആദ്യം തന്നെ വാദം ഉന്നയിച്ചത്. ഇതിനായി പൊലിസ് കസ്റ്റഡി ആവശ്യമാണെന്നും എ.പി.പി സമര്‍ഥിച്ചു. കസ്റ്റഡിയില്‍ കിട്ടയതിനെ തുടര്‍ന്ന് സിലി വധക്കേസില്‍ വിശദമായി ചോദ്യം ചെയ്യുമെന്നും അത് കാമറയില്‍ പകര്‍ത്തുമെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു. തനിക്ക് മാനസിക സമ്മര്‍ദ്ദമുണ്ടെന്ന് ജോളി കോടതിയില്‍ പറഞ്ഞു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.