2019 July 20 Saturday
നിങ്ങളുടെ അമ്മയോട് സംസാരത്തില്‍ മൂര്‍ച്ചയുള്ള വാക്കുകള്‍ ഉപയോഗിക്കരുത്. നിങ്ങളെ സംസാരിക്കാന്‍ പഠിപ്പിച്ചത് ആ അമ്മയാണെന്ന് മറക്കരുത്.

പത്താനും പാണ്ഡെയും വിജയം പിടിച്ചെടുത്തു; ഡല്‍ഹിക്കെതിരേ സൂപ്പര്‍വിജയവുമായി കൊല്‍ക്കത്ത

  • പാണ്ഡെയ്ക്കും പത്താനും അര്‍ധസെഞ്ച്വറി
  • വിജയം ഒരു പന്ത് ശേഷിക്കേ

 

ഡല്‍ഹി: ആതിഥേയരായ ഡല്‍ഹിക്കെതിരേ സൂപ്പര്‍ വിജയവുമായി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്. നാലുവിക്കറ്റിന്റെ വിജയമാണ് കൊല്‍ക്കത്ത നേടിയത്. മത്സരത്തില്‍ ഒരു പന്ത് ശേഷിക്കെയാണ് വിജയം.

സ്‌കോര്‍: ഡല്‍ഹി ഡെയര്‍ഡെവിള്‍സ്: 168/7 20 Ovr.
കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്: 169/6 19.5 Ovr.

ടോസ് നേടിയ ഡല്‍ഹി ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. കഴിഞ്ഞ മത്സരത്തില്‍ സെഞ്ച്വറിയിലൂടെ കാണികളുടെ മനം കവര്‍ന്ന മലയാളി താരം സഞ്ജു സാംസണിന് ഇത്തവണ തിളങ്ങാനായില്ല. 25 പന്തില്‍ 39 റണ്‍സെടുത്ത സഞ്ജുവിനെ ഉമേഷ് യാദവ് ഉത്തപ്പയുടെ കൈകളിലെത്തിച്ചു. പിന്നീട് വന്നവരും സ്‌കോറിങ്ങ് ഉയര്‍ത്താനായി ശ്രമിച്ചെങ്കിലും അവസാന ഓവറുകളില്‍ കൊല്‍ക്കത്തന്‍ ബൗളേഴ്‌സ റണ്‍സ് വിട്ടുകൊടുക്കുന്നതില്‍ പിശുക്കുകാട്ടിയതോടെ സ്‌കോര്‍ 168 റണ്‍സിലൊതുങ്ങി.

169 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ കൊല്‍ക്കത്തയ്ക്ക് തുടക്കം തുടക്കം മോശമായിരുന്നു. തുടര്‍ച്ചയായി മൂന്നു വിക്കറ്റുകള്‍ വീണു തോല്‍വി മുഖാമുഖം കണ്ട കൊല്‍ക്കത്തയ്ക്ക് വിജയത്തിന്റെ വഴി തെളിച്ചുനല്‍കിയത് മനീഷ് പാണ്ഡെയും യൂസുഫ് പത്താനും തമ്മിലുള്ള നാലാം വിക്കറ്റ് കൂട്ടുകെട്ടായിരുന്നു. നാലാം വിക്കറ്റില്‍ 110 റണ്‍സ് നേടിയ ഈ കൂട്ടുക്കെട്ടാണ് വിജയം ഡല്‍ഹിയില്‍ നിന്നും പിടിച്ചുവാങ്ങിയത്. മത്സരത്തില്‍ മനീഷ് പാണ്ഡെ 69(49) റണ്‍സും യൂസുഫ് പത്താന്‍ 59(39) റണ്‍സ് നേടി.

കൊല്‍ക്കത്തയ്ക്ക് വേണ്ടി കോള്‍ട്ടര്‍ നൈല്‍ മൂന്നു വിക്കറ്റും വോക്‌സ്, യാദവ്, നരേയ്ന്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.

ഡല്‍ഹിക്കുവേണ്ടി സഹീര്‍ ഖാന്‍, കമ്മിന്‍സ് രണ്ടു വിക്കറ്റ് വീതവും മോറിസ്, മിശ്ര എന്നിവര്‍ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.