2019 July 22 Monday
നിങ്ങളുടെ അമ്മയോട് സംസാരത്തില്‍ മൂര്‍ച്ചയുള്ള വാക്കുകള്‍ ഉപയോഗിക്കരുത്. നിങ്ങളെ സംസാരിക്കാന്‍ പഠിപ്പിച്ചത് ആ അമ്മയാണെന്ന് മറക്കരുത്.

18,000 രൂപ വേതനം ഉറപ്പാക്കിയ കേരളത്തില്‍ 12,000ത്തിന്റെ പരിപ്പ് വേവില്ലെന്ന് കോടിയേരി

  • രാഹുലിന്റെ അനിശ്ചിതത്വത്തെ
    കളിയാക്കി കോടിയേരി

കോഴിക്കോട്: മാസം 12,000 രൂപ പാവപ്പെട്ട കുടുംബങ്ങള്‍ക്ക് നല്‍കുമെന്ന കോണ്‍ഗ്രസിന്റെ പ്രഖ്യാപനം പുതിയതല്ലെന്ന് കോടിയേരി ബാലകൃഷ്ണന്‍. മാസം 18,000 രൂപ വേതനം ഉറപ്പാക്കിയ സംസ്ഥാനമാണ് കേരളം. ഇവിടെ വന്ന് ഇത്തരം പ്രഖ്യാപനം നടത്തിയാല്‍ ആരാണ് വോട്ട് ചെയ്യുക എന്നും അദ്ദേഹം ചോദിച്ചു.

മിനിമം വേതനം എന്ന, തൊഴിലാളി സംഘടനകള്‍ മുന്നോട്ടുവെച്ച ആവശ്യം പോലും അംഗീകരിക്കാതെയാണ് ഇത്തരമൊരു വാഗ്ദാനം മുന്നോട്ടുവയ്ക്കുന്നത്. പ്രഖ്യാപനം കോണ്‍ഗ്രസിന്റെ സ്ഥിരം തെരഞ്ഞെടുപ്പ് അവകാശവാദം മാത്രമാണെന്നും കോടിയേരി പരിഹസിച്ചു.

സ്വന്തം പാര്‍ട്ടിയുടെ ദേശീയാധ്യക്ഷന്‍ എവിടെ മത്സരിക്കണമെന്ന് പോലും ഉറപ്പില്ലാത്ത പാര്‍ട്ടിയാണോ കോണ്‍ഗ്രസെന്ന് കോടിയേരി ബാലകൃഷ്ണന്‍ പരിഹസിച്ചു.
വയനാട്ടില്‍ രാഹുല്‍ ഗാന്ധിയുടെ സ്ഥാനാര്‍ഥിത്വത്തില്‍ അനിശ്ചിതത്വം തുടരുമ്പോഴാണ് ഒരു തെരഞ്ഞെടുപ്പ് കാലത്തും ഇതുപോലെ ഒരു കോപ്രായം കണ്ടിട്ടില്ലെന്നും ഇതെന്തൊരു കോപ്രായമാണെന്നും കോടിയേരി ചോദിച്ചത്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.