2018 June 18 Monday
ശത്രുവിനെപ്പോലും മിത്രമാക്കാനുള്ള ശക്തി സ്‌നേഹത്തിന് മാത്രമേയുള്ളൂ
മാര്‍ട്ടിന്‍ ലൂഥര്‍ കിങ്

ശുഹൈബ് വധം: അപലപിക്കുന്നു, പാര്‍ട്ടിക്കാര്‍ക്ക് പങ്കുണ്ടെങ്കില്‍ നടപടിയെന്ന് കോടിയേരി

കണ്ണൂര്‍: യൂത്ത് കോണ്‍ഗ്രസ് നേതാവ് ശുഹൈബ് വധത്തില്‍ പ്രതികരണവുമായി സി.പി.എം സംസ്ഥാന ജനറല്‍ സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ശുഹൈബ് വധത്തില്‍ സി.പി.എമ്മിന് പങ്കില്ലെന്ന് അദ്ദേഹം പറഞ്ഞു. പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് വധത്തില്‍ പങ്കുണ്ടെങ്കില്‍ കര്‍ശന നടപടിയെടുക്കുമെന്നും കോടിയേരി പറഞ്ഞു.

ശുഹൈബ് വധത്തില്‍ അപലപിക്കുന്നു. കൊലപാതകം ആവര്‍ത്തിക്കാതിരിക്കാന്‍ നടപടിയെടുക്കും.

കസ്റ്റഡിയിലുള്ളത് പ്രതികളല്ല. ഇവര്‍ പൊലിസിന്റെ ശല്യം സഹിക്കാനാവാതെ കീഴടങ്ങിയതാണ്. യഥാര്‍ഥ പ്രതികളെ പൊലിസ് കണ്ടെത്തട്ടേയെന്നും കോടിയേരി പ്രതികരിച്ചു.


 

 

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.