2019 February 18 Monday
എന്റെ കാലിന്റെ ഗതിനിയന്ത്രിക്കുന്നത് ഒരു വിളക്കാണ്. അത് എന്താണെന്നോ? അനുഭവദീപം! -പാട്രിക് ഹെന്റി

കന്യാസ്ത്രീകളുടെ സമരം സഭയ്ക്കുള്ളിലെ മാറ്റത്തിന്റെ സൂചന; നിലപാട് മയപ്പെടുത്തി കോടിയേരി

തിരുവനന്തപുരം: കന്യാസ്ത്രീകളുടെ സമരത്തില്‍ നിലപാട് മയപ്പെടുത്തി സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. കന്യാസ്ത്രീകളുടെ സമരം ക്രൈസ്തവ സഭയ്ക്കുള്ളിലെ മാറ്റത്തിന്റെ സൂചനയാണെന്ന് കോടിയേരി പറഞ്ഞു.

കന്യാസ്ത്രീകളുടെ ഇച്ഛാശക്തിയാണ് സമരത്തില്‍ കണ്ടത്. എല്‍.ഡി.എഫ് ഭരണമായതിനാല്‍ സ്ത്രീപീഢകര്‍ ഇരുമ്പഴിക്കുള്ളിലാകുന്നതില്‍ മാറ്റമുണ്ടാകില്ലെന്നും അദ്ദേഹം പ്രസ്താവനയില്‍ പറഞ്ഞു.

കന്യാസ്ത്രീകള്‍ കൊച്ചിയില്‍ നടത്തിയ സമരം രാഷ്ട്രീയ പ്രചാരണത്തിന്റെ ഭാഗമാണെന്നായിരുന്നു വ്യാഴാഴ്ച കോടിയേരി പറഞ്ഞിരുന്നത്. ഈ പ്രസ്താവന വിവാദമായതിനു പിന്നാലെയാണ് നിലപാട് മയപ്പെടുത്തി കോടിയേരി രംഗത്തുവന്നത്.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.