2019 April 22 Monday
പുറമെ നിന്ന് അടിച്ചേല്‍പിക്കാവുന്ന ഒന്നല്ല ജനാധിപത്യം എന്നത്. അത് ഉള്ളില്‍ നിന്നുതന്നെ വരേണ്ടതാണ് -മഹാത്മാഗാന്ധി

കൊച്ചി മെട്രോയുടെ രണ്ടാം ഘട്ട പരീക്ഷണയോട്ടം ഇന്ന്

കൊച്ചി: മെട്രോയുടെ രണ്ടാം ഘട്ട പരീക്ഷണയോട്ടം ഇന്ന് നടക്കും. പാലാരിവട്ടം മുതല്‍ മഹാരാജാസ് കോളജ് ഗ്രൗണ്ട് വരെയുള്ള റൂട്ടിലാണ് പരീക്ഷണ ഓട്ടം നടക്കുന്നത്. ട്രയല്‍ റണ്‍ വിജയിച്ചാല്‍ സെപ്തംബര്‍ മൂന്നാം ആഴ്ചയോടെ സര്‍വീസ് തുടങ്ങാനാണ് ലക്ഷ്യമെന്നും കൊച്ചി മെട്രോ അധികൃതര്‍ അറിയിച്ചു.

കലൂര്‍ സ്‌റ്റേഡിയത്തില്‍ നിന്നാണ് ട്രയല്‍ തുടങ്ങുക. പരീക്ഷണ സര്‍വീസ് ആയതിനാല്‍ ആദ്യ ദിവസങ്ങളില്‍ ട്രെയിനാണ് ഉപയോഗിക്കുക. ജവഹര്‍ലാല്‍ നെഹ്‌റു സ്‌റ്റേഡിയം, കലൂര്‍ ജങ്ഷന്‍, ലിസി ജങ്ഷന്‍, എം.ജി റോഡ്, മഹാരാജാസ് കോളജ് ഗ്രൗണ്ട് എന്നിങ്ങനെ അഞ്ചു സ്‌റ്റേഷനുകളാണ് പാതയിലുള്ളത്. ഈ പാത കൂടി ഗതാഗത സജ്ജമാകുന്നതോടെ കൊച്ചി മെട്രോയുടെ ദൂരം 18 കി.മീറ്ററാകും.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.