2020 July 11 Saturday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

സഊദിയില്‍ സംഗീത പരിപാടിക്കിടെ സ്റ്റേജില്‍ കയറിയ അക്രമി യുവതി ഉള്‍പ്പെടെ നാല് കലാകാരന്‍മാരെ കുത്തിപ്പരുക്കേല്‍പ്പിച്ചു; അക്രമ ദൃശ്യം പുറത്തുവിട്ട് മാധ്യമങ്ങള്‍

റിയാദ്: സഊദിയിലെ സീസണ്‍ ഫെസ്റ്റിവലിനിടെ സ്റ്റേജില്‍ കത്തി ഉപയോഗിച്ച് ആക്രമണം. യുവതി ഉള്‍പ്പെടെ നാല് കലാകാരന്‍മാര്‍ക്ക് പരുക്കേറ്റു. നൃത്ത പരിപാടി നടന്നു കൊണ്ടിരിക്കെയാണ് അറബ് യുവാവ് കത്തിയുമായി ആക്രണം നടത്തിയത്. സംഭവത്തില്‍ ഒരു യുവതിക്കും മറ്റു മൂന്ന് പേര്‍ക്കുമാണ് പരുക്കറ്റത്. തിങ്കളാഴ്ച രാത്രി തലസ്ഥാന നഗരിയായ റിയാദിലാണ് അനിഷ്ട സംഭവമുണ്ടായത്.

മലസിലെ കിങ് അബ്ദുള്ള പാര്‍ക്കില്‍ സംഗീത ശില്‍പം അവതരിപ്പിക്കുകയായിരുന്ന കലാകാരന്മാര്‍ക്ക് നേരെയാണ് കത്തിയാക്രമണം ഉണ്ടായത്. വനിതകളടക്കമുള്ള കലാകാരന്മാര്‍ പരിപാടി അവതരിപ്പിക്കുന്നതിടെ സ്റ്റേജിലെത്തിയ 33-കാരനായ യമന്‍ പൗരന്‍ കത്തി വീശുകയായിരുന്നു. സുരക്ഷാ സേനയെത്തി ഇയാളെ കീഴ്പ്പെടുത്തി അറസ്റ്റ് ചെയ്തതായി സഊദി ഔദ്യോഗിക ടെലിവിഷന്‍ അല്‍ ഇഖ്ബാരിയ റിപ്പോര്‍ട്ട് ചെയ്തു. പരുക്കേറ്റവര്‍ അപകട നില തരണം ചെയ്തതായാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്.

എണ്ണയുല്‍പ്പാദനത്തില്‍ നിന്നും മാത്രമുള്ള വരുമാനത്തിന് പുറമേ രാജ്യത്ത് വിനോദത്തില്‍ നിന്നും ടൂറിസം മേഖലയില്‍ നിന്നുകൂടി വരുമാനം ലഭ്യമാക്കുന്നതിനായി നിരവധി പരിഷ്‌കാരങ്ങളാണ് സഊദിയില്‍ നടപ്പാക്കുന്നത്. ഇതിന്റെ ഭാഗമായാണ് കിംഗ് അബ്ദുല്ല പാര്‍ക്കില്‍ രണ്ട് മാസം നീണ്ടു നില്‍ക്കുന്ന കലാ പരിപാടികള്‍ ആരംഭിച്ചത്. അതേസമയം പരമ്പരാഗത രീതികളില്‍ നിന്നു വിട്ടുമാറിയുള്ള തീരുമാനങ്ങളെ എതിര്‍ക്കുന്നവരുടെ വാദങ്ങള്‍ക്ക് ശക്തി പകരുന്നതാണ് പുതിയ സംഭവമെന്ന ആരോപണവും ഉയരുന്നുണ്ട്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.