2020 July 12 Sunday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

കെ.എം.സി.സി ഏര്‍പ്പെടുത്തിയ ആദ്യ ചാര്‍ട്ടേഡ് വിമാനം നാളെ കോഴിക്കോട്ടെത്തും

കോഴിക്കോട്: കൊവിഡിന്റെ പശ്ചാത്തലത്തില്‍ ഗള്‍ഫ് രാജ്യങ്ങളില്‍ കുടുങ്ങിയ പ്രവാസികളേയും കൊണ്ടുള്ള ആദ്യ ചാര്‍ട്ടേര്‍ഡ് വിമാനം നാളെ കേരളത്തിലെത്തും. റാസല്‍ ഖൈമയില്‍നിന്നും കോഴിക്കോട്ടേക്ക് കെ.എം.സി.സി ഏര്‍പ്പെടുത്തിയ വിമാനമാണ്‌
നാളെ സര്‍വിസ് നടത്തുക.160 യാത്രക്കാര്‍ വിമാനത്തിലുണ്ടാകും.

ജൂണ്‍ ഒന്നിന് ഷാര്‍ജ അഴീക്കോട് മണ്ഡലം കെ.എം.സി.സിയുടെയും ജൂണ്‍ രണ്ടിന് ദുബൈ മലപ്പുറം ജില്ലാ കെ.എം.സി.സി.യുടെയും വിമാനങ്ങള്‍ പുറപ്പെടും. വിവിധ എമിറേറ്റുകളിലെ കീഴ്ഘടകങ്ങളുടെ കീഴില്‍ തുടര്‍ന്നുള്ള ദിവസങ്ങളിലും വിമാനങ്ങള്‍ കേരളത്തിലേക്കു യാത്രയാകും.

വിമാന സര്‍വിസ് ലഭ്യമാക്കാനുള്ള ഒരുക്കങ്ങളെല്ലാം പുരോഗമിക്കുന്നതായി നാഷണല്‍ കമ്മിറ്റി പ്രസിഡന്റ് ഡോ. പുത്തൂര്‍ റഹ്മാന്‍, ജന.സെക്രട്ടറി നിസാര്‍ തളങ്കര ചാര്‍ട്ടേഡ് ഫ്‌ളൈറ്റ് കോഓര്‍ഡിനേറ്റര്‍ ഫൈസല്‍ അഴീക്കോട് എന്നിവര്‍ അറിയിച്ചു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.