2020 May 30 Saturday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

രണ്ടാമത്തെ ഹരജിയിലും സമാന ഉത്തരവ്: കെ.എം ഷാജിക്ക് നിയമസഭാ സമ്മേളനത്തില്‍ പങ്കെടുക്കാം

 

ന്യൂഡല്‍ഹി: ഷാജിക്ക് നിയമസഭാ സമ്മേളനത്തില്‍ പങ്കെടുക്കാം എന്ന മുന്‍ ഉത്തരവ് അവര്‍ത്തിച്ച് സുപ്രിം കോടതി. ശമ്പളം, അനൂകൂല്യങ്ങള്‍, എന്നിവ കൈപ്പറ്റാന്‍ കഴിയില്ല. നിയമസഭാ വോട്ടെടുപ്പിലും പങ്കെടുക്കാനാവില്ല.

തന്നെ അയോഗ്യനാക്കിയുള്ള ഹൈക്കോടതിയുടെ രണ്ടാമത്തെ ഉത്തരവ് ചോദ്യംചെയ്ത് കെ.എം ഷാജി നല്‍കിയ ഹരജിയിലാണ് സമാന വിധി.

അഴീക്കോട് മണ്ഡലത്തില്‍ നിന്നുള്ള സി.പി.എം പ്രവര്‍ത്തകന്‍ ബാലന്‍ നല്‍കിയ ഹരജിയിലാണ് ഹൈക്കോടതി ഷാജിയുടെ തെരെഞ്ഞെടുപ്പ് റദ്ദാക്കി രണ്ടാമത്തെ ഉത്തരവ് പുറപ്പെടുവിച്ചത്.

എതിര്‍ സ്ഥാനാര്‍ത്ഥി എം.വി നികേഷ് കുമാര്‍ നല്‍കിയ ഹരജിയില്‍ തെരഞ്ഞെടുപ്പ് റദ്ദാക്കി കൊണ്ടുള്ള ഹൈക്കോടതിയുടെ ആദ്യ ഉത്തരവിനെതിരായ ഹരജി പരിഗണിച്ച സുപ്രിം കോടതി നേരത്തെ ഷാജിക്ക് നിയമസഭാ സമ്മേളനത്തില്‍ പങ്കെടുക്കാന്‍ അനുമതി നല്‍കിയിരുന്നു.

ജസ്റ്റിസ് എ.കെ സിക്രിയുടെ അധ്യക്ഷതയില്‍ ഉള്ള ബെഞ്ച് ആണ് ഷാജിയുടെ ഹരജി പരിണിച്ചത്.


 

 

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.