2019 October 22 Tuesday
ഏറ്റവും വലിയ പാപം ഞാന്‍ കഴിവുകെട്ടവനാണ് എന്ന വിചാരമാണ്.

വാഹനാപകട സമയത്ത് മദ്യപിച്ചിരുന്നില്ലെന്ന വാദവുമായി വീണ്ടും ശ്രീറാം; സസ്‌പെന്‍ഷന്‍ കാലാവധി 60 ദിവസത്തേക്ക് നീട്ടി സര്‍ക്കാര്‍

തിരുവനന്തപുരം:മാധ്യമപ്രവര്‍ത്തകന്‍ കെ.എം ബഷീര്‍ വാഹനാപകടത്തില്‍ മരിച്ച സംഭവത്തില്‍ പ്രതിയായ ഐ.എ.എസ് ഉദ്യോഗസ്ഥന്‍ ശ്രീറാം വെങ്കിട്ടരാമന്റെ സസ്‌പെന്‍ഷന്‍ നീട്ടി. അപകട സമയത്ത് കാര്‍ ഓടിച്ചത് താന്‍ അല്ലായിരുന്നെന്നും മദ്യപിച്ചിട്ടുണ്ടായിരുന്നില്ലെന്നുമുള്ള ശ്രീറാമിന്റെ വിശദീകരണം തള്ളിയാണ് ചീഫ് സെക്രട്ടറി അധ്യക്ഷനായ സമിതി സസ്‌പെന്‍ഷന്‍ അറുപത് ദിവസത്തേയ്ക്ക് നീട്ടിയത്.

കെ എം ബഷീറിന്റെ മരണവുമായി ബന്ധപ്പെട്ട് ശ്രീറാമിനെ സര്‍വിസില്‍നിന്ന് അന്വേഷണവിധേയമായി സര്‍ക്കാര്‍ സസ്പെന്‍ഡ് ചെയ്തിരുന്നു. സസ്പെന്‍ഷന്റെ ഭാഗമായി ചീഫ് സെക്രട്ടറി ടോം ജോസ്  ശ്രീറാമിന് നല്‍കിയ കാരണം കാണിക്കല്‍ നോട്ടീസിനുള്ള മറുപടിയിലാണ് ശ്രീറാം തന്റെ ഭാഗം ന്യായീകരിച്ചുകൊണ്ട് ഇപ്പോള്‍ നല്‍കിയത്. മദ്യപിച്ച് വാഹനമോടിച്ചിട്ടില്ലെന്നും വ്യാജ രേഖയുണ്ടാക്കാന്‍ ശ്രമിച്ചിട്ടില്ലെന്നുമാണ് ശ്രീറാമിന്റെ വിശദീകരണം.

ബോധപൂര്‍വമല്ലാത്ത നരഹത്യക്കാണ് ശ്രീമാറിനെതിരേ കേസേടുത്തിരുന്നത്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.