2020 February 28 Friday
മധ്യേഷ്യൻ സമാധാന കരാർ ചൊവ്വാഴ്ച്ച പ്രഖ്യാപിക്കുമെന്ന് ട്രംപ്

KL 01 CL 9663; ഉടമ ഡി.ജി.പി, പായുന്നത് ചീഫ് സെക്രട്ടറി

 

ചീഫ് സെക്രട്ടറിക്ക് ഡി.ജി.പി കാര്‍ നല്‍കിയത് വിവാദത്തില്‍
സ്വന്തം ലേഖകന്‍
തിരുവനന്തപുരം: കേരള പൊലിസില്‍ കോടികളുടെ വകമാറ്റല്‍ പതിവായെന്ന സി.എ.ജി റിപ്പോര്‍ട്ടിനു പിന്നാലെ ഉന്നതോദ്യോഗസ്ഥര്‍ക്കിടയിലെ വാഹന കൈമാറ്റത്തിന്റെ വിവരവും പുറത്തുവന്നു.
സംസ്ഥാന ചീഫ് സെക്രട്ടറിക്ക് ഡി.ജി.പിയാണ് തന്റെ പേരില്‍ രജിസ്റ്റര്‍ ചെയ്ത വാഹനം കൈമാറിയത്. ചീഫ് സെക്രട്ടറി ടോം ജോസ് ഉപയോഗിക്കുന്ന KL 01 CL 9663 എന്ന നമ്പരിലുള്ള കാര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത് സംസ്ഥാന പൊലിസ് മേധാവിയുടെ പേരിലാണെന്ന് മോട്ടോര്‍ വാഹനവകുപ്പിന്റെ രേഖകള്‍ വ്യക്തമാക്കുന്നു. പൊലിസിന്റെ ഫണ്ട് ഉപയോഗിച്ചാണ് ഈ വാഹനം വാങ്ങിയതെന്ന സംശയം ഉയര്‍ന്നിട്ടുണ്ട്.2019 ഓഗസ്റ്റില്‍ പ്രളയത്തില്‍ സംസ്ഥാനം വിറങ്ങലിച്ചു നില്‍ക്കുന്ന സമയത്താണ് 20 ലക്ഷത്തോളം രൂപ വിലയുള്ള കാര്‍ സംസ്ഥാന പൊലിസ് മേധാവിയുടെ പേരില്‍ രജിസ്റ്റര്‍ ചെയ്തത്. മുഖ്യമന്ത്രിയും ചീഫ് സെക്രട്ടറിയുമെല്ലാം ടൂറിസം വകുപ്പ് നല്‍കുന്ന വണ്ടിയാണ് സാധാരണ ഉപയോഗിക്കുന്നത്. അതുകൊണ്ടു തന്നെ പൊലിസുമായി നേരിട്ടു ബന്ധമില്ലാത്ത ചീഫ് സെക്രട്ടറിക്ക് ഡി.ജി.പി വാഹനം കൈമാറിയത് അസാധാരണമാണെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.