2019 August 22 Thursday
തെറ്റു ചെയ്യുന്നവന്‍ മനുഷ്യനാണ്; അതിനെക്കുറിച്ചോര്‍ത്തു ദു:ഖിക്കുന്നവന്‍ മഹര്‍ഷിയാണ്; എന്നാല്‍ അതില്‍ അഭിമാനം കൊള്ളുന്നവന്‍ പിശാചാണ്.

ക്രിസ് ലിന്നിന് പരുക്ക്; കൊല്‍ക്കത്തയ്ക്ക് ആശങ്ക

മുംബൈ: ഐ.പി.എല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് തിരിച്ചടിയായി ക്രിസ് ലിന്നിന്റെ പരുക്ക്. മുംബൈയുമായുള്ള കഴിഞ്ഞ മത്സരത്തിനിടെയാണ് താരത്തിന് തോളിന് പരുക്കേറ്റത്. മുംബൈ ഇന്ത്യന്‍സ് ബാറ്റ്‌സ്മാന്‍ ജോസ് ബാട്ട്‌ലറിനെ പുറത്താക്കാന്‍ ക്യാച്ച് പിടിക്കാന്‍ ശ്രമിക്കുമ്പോഴായിരുന്നു ലിന്നിന് പരുക്കേറ്റത്. വേദനകൊണ്ട് പുളഞ്ഞ താരം തോളിന് കൈപിടിച്ച് ഇരിക്കുകയായിരുന്നു. ഇതോടെ താരത്തെ കൊല്‍ക്കന്‍ അധികൃതര്‍ ഡ്രസ്സിംഗ് റൂമിലേക്ക് തിരിച്ച് വിളിക്കുകയായിരുന്നു.

കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടെ ഇത് മൂന്നാം തവണയാണ് ക്രിസ് ലിന്നിന് ഒരേ സ്ഥലത്ത് പരുക്കേല്‍ക്കുന്നത്. പരുക്കിന്റെ സ്വഭാവമറിഞ്ഞ ശേഷം മാത്രമേ അദ്ദേഹത്തിന് തുടര്‍ന്നുള്ള മത്സരങ്ങളില്‍ കളിക്കാന്‍ കഴിയൂ എന്ന് ക്യാപ്റ്റന്‍ ഗൗതം ഗംഭീര്‍ പറഞ്ഞു. ഈ സീസണില്‍ മികച്ച പ്രകടനമാണ് ലിന്‍ പുറത്തെടുത്തത്. ഗുജറാത്തിനെതിരേയുള്ള മത്സരത്തില്‍ പുറത്താകാതെ 93 റണ്‍സെടുത്തിരുന്നു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.