2020 August 09 Sunday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

സല്‍മാന്‍ രാജാവ് അടുത്ത വര്‍ഷം അമേരിക്ക സന്ദര്‍ശിക്കും

റിയാദ്: സഊദി ഭരണാധികാരി സല്‍മാന്‍ ബിന്‍ അബ്ദുല്‍ അസീസ് രാജാവ് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപുമായി ടെലഫോണ്‍ സംഭാഷണം നടത്തി. അടുത്ത വര്‍ഷം ആദ്യത്തില്‍ സല്‍മാന്‍ രാജാവ് അമേരിക്ക സന്ദര്‍ശിക്കുമെന്നു ഉറപ്പു കൊടുത്തതായി വൈറ്റ് ഹൗസ് പ്രസ്താവനയെ ഉദ്ധരിച്ചു സഊദി വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.

ബുധനാഴ്ച്ച വൈകിട്ട് നടന്ന ടെലഫോണ്‍ സംഭാഷണത്തില്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം ഊട്ടിയുറപ്പിക്കുന്നതും മേഖലയിലെ പ്രശ്‌നങ്ങളും ചര്‍ച്ചയായി. മിഡില്‍ ഈസ്റ്റിലെ പ്രധാന പ്രശ്‌നങ്ങള്‍ ആഴത്തില്‍ ചര്‍ച്ച ചെയ്തതായും എസ്.പി.എ റിപ്പോര്‍ട്ട് ചെയ്തു.


 

 

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.