2020 July 15 Wednesday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

സഊദിയിൽ സാമ്പത്തിക കുറ്റകൃത്യങ്ങളിൽ ജയിലുകളില്‍ കഴിയുന്നവരെ ഉടന്‍ മോചിപ്പിക്കാന്‍ ഉത്തരവ്

     റിയാദ്: സഊദിയിൽ സാമ്പത്തിക കുറ്റകൃത്യങ്ങളിൽ  ജയിലുകളില്‍ കഴിയുന്നവരെ ഉടന്‍ മോചിപ്പിക്കാന്‍ ഉത്തരവ്. ഭരണാധികാരി സൽമാൻ ബിൻ അബ്ദുൽ അസീസ് രാജാവാണ് ഇത് സംബന്ധിച്ചു ഉത്തരവിറക്കിയത്. കുറ്റകൃത്യങ്ങളില്‍ ജയിലിലായവരുടെ വിധികള്‍ നടപ്പാക്കുന്നത് ഒഴിവാക്കാനും ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്. 

      കൊവിഡ്-19 വൈറസ് വ്യാപന ജാഗ്രതയുടെ ഭാഗമായാണ് നടപടി. തടവുകാരെ വിട്ടയക്കുന്നതിന് ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് നിര്‍ദേശം നല്‍കിയതായും നീതിന്യായ മന്ത്രി ശൈഖ് ഡോ. വലീദ് ബിന്‍ മുഹമ്മദ് അല്‍സംആനി അറിയിച്ചു. ഇത്തരം സ്വകാര്യ അവകാശ കേസുകളില്‍ കോടതി വിധികൾ നടപ്പാക്കരുതെന്നും അവരെ എത്രയും പെട്ടെന്ന് ജയിലുകളില്‍ നിന്ന് വിട്ടയക്കണമെന്നുമാണ് രാജാവ് നിര്‍ദേശം നൽകിയത്.  

      രാജ്യത്ത് സാമ്പത്തിക കേസുകളില്‍ മലയാളികളടക്കം നിരവധി പേര്‍ ജയിലുകളില്‍ കഴിയുന്നുണ്ട്. ഇത്തരം ആളുകൾക്കും ഇവർക്ക് ജാമ്യം നിന്ന് കുടുങ്ങിയവരുമടക്കം എല്ലാവര്‍ക്കും ആശ്വാസമാകുന്നതാണ് രാജാവിന്റെ തീരുമാനം. 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.