2019 April 24 Wednesday
പരാജയം ഒരു കുറ്റമേയല്ല. എന്നാല്‍, പരാജയത്തില്‍ നിന്നു പാഠം പഠിക്കാതിരിക്കല്‍ ഒരു കുറ്റം തന്നെയാണ് -വാള്‍ട്ടര്‍ റിസ്റ്റണ്‍

കിങ് ദ്യോകോവിച്ച്

 

മെല്‍ബണ്‍: ആസ്‌ത്രേലിയന്‍ ഓപ്പണ്‍ കിരീടം സെര്‍ബിയന്‍ താരം നവോക് ദ്യോകോവിച്ചിന്.
സൂപ്പര്‍ താരങ്ങളുടെ ഫൈനലില്‍ മുന്‍ ചാംപ്യന്‍ റാഫേല്‍ നദാലിനെ നേരിട്ടുള്ള സെറ്റുകളില്‍ കീഴടക്കിയാണ് ദ്യോകോവിച്ച് കിരീടം സ്വന്തമാക്കിയത്. സ്‌കോര്‍ 6-3, 6-2, 6-3. ഫൈനല്‍ പോരാട്ടത്തില്‍ നദാലിന് മേല്‍ ദ്യോകോവിച്ച് പൂര്‍ണ ആധിപത്യം നേടിയിരുന്നു. മൂന്നു സെറ്റിലും ദ്യോകോവിച്ചിനൊപ്പമെത്താന്‍ നദാലിന് കഴിഞ്ഞില്ല.28 പിഴവുകളാണ് നദാല്‍ വരുത്തിയത്. മറുവശത്ത് കളിയുടെ എല്ലാ മേഖലയിലും ദ്യോകോ മേല്‍ക്കൈ നേടി. ആസ്‌ത്രേലിയന്‍ ഓപ്പണ്‍ ഫൈനലിലെത്തിയപ്പോഴെല്ലാം കിരീടം നേടിയ ചരിത്രമുള്ള ദ്യോകോവിച്ച് ഇക്കുറിയും പതിവ് തെറ്റിച്ചില്ല. ഏഴാം തവണയാണ് സെര്‍ബിയന്‍ താരം ആസ്‌ത്രേലിയന്‍ ഓപ്പണ്‍ ചാംപ്യനാകുന്നത്. ആകെ 15 ഗ്രാന്‍സ്‌ലാം കിരീടം നേടിയപ്പോള്‍ ഏഴു തവണ ആസ്‌ത്രേലിയന്‍ ഓപ്പണ്‍ നേടി പുതിയ റെക്കോര്‍ഡും ലോക ഒന്നാം നമ്പര്‍ താരം സ്വന്തമാക്കി.

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.