2019 May 27 Monday
ഒരാളുടെ മഹത്വം അളക്കുന്നത് അയാള്‍ തനിക്ക് താഴ്ന്നവരോട് എങ്ങനെ ഇടപെടുന്നു എന്നു നോക്കിയാണ് -ജെ.കെ റൗളിങ്‌

കൊലയ്ക്കു പകരം കൊല സി.പി.എമ്മിന്റെ നയമല്ല; തുടര്‍ച്ചയായ രാഷ്ട്രീയ ആക്രമണങ്ങളുടെ നാടെന്ന പേര് കേരളം മാറ്റേണ്ടതുണ്ട്: കോടിയേരി

തിരുവനന്തപുരം: രാഷ്ട്രീയ പ്രവര്‍ത്തനത്തില്‍ മാറ്റം അനിവാര്യമാണ്. അക്രമരാഷ്ട്രീയം അടിയന്തരമായി മാറേണ്ട ഒന്നാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. കൊലയ്ക്കു പകരം കൊല സി.പി.എമ്മിന്റെ നയമല്ല, തുടര്‍ച്ചയായി രാഷ്ട്രീയ ആക്രമണങ്ങള്‍ നടക്കുന്ന നാടെന്ന പേര് കേരളത്തിന് മാറ്റേണ്ടതുണ്ട്. അതിനായി എല്ലാ സ്ഥലങ്ങളിലും എല്ലാ പാര്‍ട്ടികള്‍ക്കും പ്രവര്‍ത്തന സ്വാതന്ത്യം വേണമെന്നും കോടിയേരി പറഞ്ഞു. ഇക്കാര്യത്തില്‍ സി.പി.എം മുന്‍കൈയെടുത്ത് പ്രവര്‍ത്തിക്കാന്‍ തയാറാണെന്നും കോടിയേരി പറഞ്ഞു.

മാധ്യമങ്ങള്‍ക്കെതിരേ രൂക്ഷവിമര്‍ശനമാണ് കോടിയേരി ബാലകൃഷ്ണന്‍ നടത്തിയത്. ചില മാധ്യമങ്ങള്‍ യു.ഡി.എഫിലെ ഘടകക്ഷികളെ പോലെയാണ് പെരുമാറുന്നത്. ഇടതുപക്ഷത്തെ ഇല്ലാതാക്കാനുള്ള ശ്രമങ്ങളാണ് എല്ലായിടത്തും നടക്കുന്നത്. മാധ്യമങ്ങളും ഇതിനൊപ്പം ചേരുകയാണെന്ന് കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞിരുന്നു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.