2018 September 24 Monday
ലോകത്തെ മാറ്റിമറിക്കാന്‍ ഇറങ്ങുന്നവര്‍ ആദ്യം സ്വയം മാറ്റിമറിക്കട്ടെ
സോക്രട്ടീസ്

കികി ചാലഞ്ച് ദുരന്തമാവുന്നു; അറസ്റ്റ് ചെയ്യുമെന്ന് ബംഗളൂരു പൊലിസ്, കേരളത്തിലും വ്യാപകം

സോഷ്യല്‍ മീഡിയയിലെ കികി ചാലഞ്ച് ദുരന്തമാവുന്നു. ഓടിക്കൊണ്ടിരിക്കേ, കാറില്‍ നിന്നിറങ്ങി ഡാന്‍സ് ചെയ്ത് തിരിച്ചുകയറുന്നതാണ് ‘കികി ചാലഞ്ച്’. പ്രശസ്ത ഗായകന്‍ ഡ്രേക്കിന്റെ ‘കികി ഡു യു ലവ് മി’ എന്ന പാട്ടിന് ചുവടുവച്ചാണ് ആളെക്കൊല്ലി ഡാന്‍സ്.

മറ്റു രാജ്യങ്ങളില്‍ വ്യാപകമായ കികി ചാലഞ്ച് ഇപ്പോള്‍ ഇന്ത്യയിലും റോഡില്‍ ശല്യമായി എത്തിയിരിക്കുകയാണ്. നിരവധി അപകടങ്ങള്‍ ഇതിനകം റിപ്പോര്‍ട്ടു ചെയ്തുകഴിഞ്ഞു. ഇതോടെ ബംഗളൂരു, ഗുജറാത്ത്, മുംബൈ പൊലിസ് മുന്നറിയിപ്പുമായി രംഗത്തെത്തിയിട്ടുണ്ട്. യു.പി പൊലിസ് വരെ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

ഇനി കണ്ടാല്‍ അറസ്റ്റ് ചെയ്യുമെന്ന് ബംഗളൂരു പൊലിസ് അറിയിപ്പിറക്കി. കേരളത്തിലും കികി ചാലഞ്ച് വ്യാപകമാവുന്നുണ്ട്. നിരവധി പേര്‍ ഇതിനകം ചാലഞ്ച് ഏറ്റെടുത്ത് അപകടകരമായ ഡാന്‍സ് ചെയ്യുന്നുണ്ട്. കേരളത്തെപ്പോലെ തിരക്കുപിടിച്ച റോഡില്‍ കാറിന്റെ ഡോര്‍ തുറന്ന് അപകരമാം വിധത്തില്‍ ഡാന്‍സ് ചെയ്യുന്നതിനെതിരെ ഇതുവരെ പൊലിസ് നടപടിയൊന്നും എടുത്തിട്ടുമില്ല.

ചിലര്‍ ഡ്രൈവിങ് സീറ്റില്‍ നിന്ന് തെന്ന പുറത്തിറങ്ങിയാണ് ഡാന്‍സ് ചെയ്യുന്നത്. കാര്‍ നിയന്ത്രണമില്ലാതെ ഓടിക്കൊണ്ടിരിക്കും. നിരവധി പേര്‍ അപകടത്തില്‍പ്പെടുന്നതിന്റെ വീഡിയോകളും പ്രചരിക്കുന്നുണ്ട്. സിനിമാ നടിമാരും ചാലഞ്ചുമായി രംഗത്തെത്തിയതോടെയാണ് ഇത് വ്യാപകമായത്.


 

 

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.