2018 August 15 Wednesday
സ്വാതന്ത്ര്യം തന്നെയമൃതം, സ്വാതന്ത്ര്യം തന്നെ ജീവിതം പാരതന്ത്ര്യം മാനികള്‍ക്ക് മൃതിയേക്കാള്‍ ഭയാനകം
 കുമാരനാശാന്‍

ഇതു കണ്ടോ, സുരക്ഷിതമായൊരു കികി ചാലഞ്ച്- വീഡിയോ

റോഡില്‍ ദുരന്തംതീര്‍ത്ത് തുടരുന്ന കികി ചാലഞ്ചിനിടയില്‍ വ്യത്യസ്തരായി രണ്ട് യുവാക്കള്‍. കണ്ടത്തിലിറങ്ങിയാണ് യുവാക്കളുടെ കികി ചാലഞ്ച്.

നിലമുഴുതുന്നതിനിടയില്‍ കാളയുടെ കലപ്പ വിട്ട് കികി പാട്ടിനൊപ്പം ഡാന്‍സ് ചെയ്യുകയാണ് രണ്ടുപേരും.

വീഡിയോ എവിടെ നിന്നുള്ളതാണെന്നു വ്യക്തമല്ല. എന്തായാലവും വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. ലക്ഷക്കണക്കിനു പേരാണ് യൂട്യൂബില്‍ മാത്രം കണ്ടത്.

പ്രശസ്ത ഗായകന്‍ ഡ്രേക്കിന്റെ ‘കികി ഡു യു ലവ് മി’ എന്ന പാട്ടിനൊപ്പമാണ് വണ്ടി ഓടിക്കൊണ്ടിരിക്കേ പുറത്തിറങ്ങി ചുവടുവയ്ക്കുന്നത്. ഇതിന്റെ വീഡിയോ എടുത്ത് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യുന്നു.

മറ്റു രാജ്യങ്ങളില്‍ വ്യാപകമായ കികി ചാലഞ്ച് ഇപ്പോള്‍ ഇന്ത്യയിലും റോഡില്‍ ശല്യമായി എത്തിയിരിക്കുകയാണ്. നിരവധി അപകടങ്ങള്‍ ഇതിനകം റിപ്പോര്‍ട്ടു ചെയ്തുകഴിഞ്ഞു. ഇതോടെ ബംഗളൂരു, ഗുജറാത്ത്, മുംബൈ പൊലിസ് മുന്നറിയിപ്പുമായി രംഗത്തെത്തിയിട്ടുണ്ട്. യു.പി പൊലിസ് വരെ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.


 

 

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.