2019 May 25 Saturday
നമ്മുടെ ഭാവിയുടെ സ്രഷ്ടാക്കള്‍ മറ്റാരുമല്ല; നമ്മള്‍ തന്നെയാണ്! -മഹാവീരന്‍

സി.ഡി.പി.ക്യുവിന് ലാവലിനുമായി ബന്ധം; നിലപാട് മാറ്റി കോടിയേരി കോടിയേരി ബാലകൃഷ്ണന്‍

കൊല്ലം: മസാല ബോണ്ട് വിവാദത്തില്‍ ചെന്നിത്തലയുടെ ആരോപണം ശരിവച്ച് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ലാവ്‌ലിന്‍ കമ്പനിയുമായി ബന്ധമുള്ള സി.ഡി.പി.ക്യുവാണ് കിഫ്ബിയുടെ മസാല ബോണ്ടില്‍ നിക്ഷേപമിറക്കിയതെന്നായിരുന്നു ചെന്നിത്തലയുടെ ആരോപണം. എന്നാല്‍ എസ്.എന്‍.സി ലാവലിന്‍ കമ്പനിയുമായി മസാല ബോണ്ടിലെ നിക്ഷേപത്തിനു ബന്ധമില്ലെന്ന് കോടിയേരി കഴിഞ്ഞ ദിവസം പ്രതികരിച്ചിരുന്നു.

ഈ നിലപാടാണ് കോടിയേരി ഇപ്പോള്‍ മാറ്റിയിരിക്കുന്നത്. ലാവ്‌ലിന്‍ കമ്പനിയുമായി ബന്ധമുള്ള സി.ഡി.പി.ക്യുവിന് കിഫ്ബിയുടെ മസാല ബോണ്ടില്‍ നിക്ഷേപമിറക്കുന്നതില്‍ തടസമില്ലെന്ന് കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു.

ധനവകുപ്പ് കൈകാര്യം ചെയ്യുന്നത് മുഖ്യമന്ത്രി പിണറായി വിജയനല്ല. അതുകൊണ്ടു തന്നെ ഇക്കാര്യത്തില്‍ മുഖ്യമന്ത്രി മറുപടി പറയണമെന്നില്ല. ധനകാര്യ വകുപ്പാണ് ഇതു കൈകാര്യം ചെയ്യുന്നത്. ധനമന്ത്രിയും കിഫ്ബി ചീഫ് എക്‌സിക്യുട്ടീവ് ഓഫിസറും മറുപടി പറഞ്ഞിട്ടുണ്ട്. കിഫ്ബി നിക്ഷേപം മുടക്കാനുള്ള യു.ഡി.എഫിന്റെ നിരര്‍ഥകമായ വാദമാണിതെന്നും കോടിയേരി പറഞ്ഞു.


 

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.