2019 April 23 Tuesday
പുറമെ നിന്ന് അടിച്ചേല്‍പിക്കാവുന്ന ഒന്നല്ല ജനാധിപത്യം എന്നത്. അത് ഉള്ളില്‍ നിന്നുതന്നെ വരേണ്ടതാണ് -മഹാത്മാഗാന്ധി

കിഫ്ബി മസാലബോണ്ട്: മുഖ്യമന്ത്രിക്ക് ലണ്ടന്‍ സ്റ്റോക്ക് എക്‌സ്‌ചേഞ്ചിന്റെ ക്ഷണം

തിരുവനന്തപുരം: മസാല ബോണ്ടുകള്‍ പൊതുവിപണിയിലിറക്കുന്ന ചടങ്ങില്‍ പങ്കെടുക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന് ലണ്ടന്‍ സ്റ്റോക്ക് എക്‌സ്‌ചേഞ്ചിന്റെ ക്ഷണം ലഭിച്ചു. മെയ് 17നാണ് ചടങ്ങ് നടക്കുക. ഇന്ത്യയില്‍ ഒരു മുഖ്യമന്ത്രിക്ക് ആദ്യമായാണ് ഇത്തരം ഒരു ചടങ്ങിലേക്ക് ക്ഷണം ലഭിക്കുന്നത്. ചടങ്ങില്‍ പങ്കെടുക്കുന്നതിന് മുഖ്യമന്ത്രി കേന്ദ്രത്തിന്റെ അനുമതി തേടും.

വിദേശത്തു നിന്ന് മസാല ബോണ്ട് വഴി വന്‍ തുക നിക്ഷേപം ലഭിച്ചതിനെച്ചൊല്ലി പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ആരോപണം ഉന്നയിക്കുന്നതിനിടയിലാണ് മുഖ്യമന്ത്രിക്ക് ക്ഷണം ലഭിച്ചത്.

എന്നാല്‍, എസ്.എന്‍.സി ലാവലിന്‍ കമ്പനിയും സര്‍ക്കാര്‍ സംരംഭമായ കിഫ്ബിയില്‍ ഇപ്പോള്‍ കോടികളുടെ നിക്ഷേപം നടത്തിയ സി.ഡി.പി.ക്യുവും തമ്മില്‍ ഒരു ബന്ധവുമില്ല എന്നായിരുന്നു പ്രതിപക്ഷനേതാവിന്റെ ആരോപണത്തിന് പിന്നാലെ ധനമന്ത്രിയുടെ പ്രതികരണം.

രാജ്യാന്തര വിപണിയില്‍ ഇന്ത്യന്‍ രൂപയില്‍ ബോണ്ട് ഇറക്കി ധനസമാഹരണം നടത്തുന്നതിനെയാണ് മസാല ബോണ്ടുകള്‍ എന്നു പറയുന്നത്. ലണ്ടനു പുറമെ കിഫ്ബി മസാല ബോണ്ടുകള്‍ സിംഗപ്പൂര്‍ സ്റ്റോക്ക് എക്‌സ്‌ചേഞ്ചിലും ലിസ്റ്റ് ചെയ്യപ്പെട്ടിട്ടുണ്ട്. 2150 കോടി രൂപയ്ക്കാണ് വിദേശ കമ്പനികളുള്‍പ്പെടെ കിഫ്ബിയുടെ മസാല ബോണ്ടുകള്‍ വാങ്ങിയിരിക്കുന്നത്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.