2019 July 21 Sunday
നിങ്ങളുടെ അമ്മയോട് സംസാരത്തില്‍ മൂര്‍ച്ചയുള്ള വാക്കുകള്‍ ഉപയോഗിക്കരുത്. നിങ്ങളെ സംസാരിക്കാന്‍ പഠിപ്പിച്ചത് ആ അമ്മയാണെന്ന് മറക്കരുത്.

പാര്‍ലമെന്റ് നടക്കുമ്പോഴും വിദേശത്ത്: മോദിയെ വിമര്‍ശിച്ച് മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ

ന്യൂഡല്‍ഹി: വര്‍ഷകാല പാര്‍ലമെന്റ് നടക്കുന്നതിനിടയില്‍ ആഫ്രിക്കന്‍ സന്ദര്‍ശനത്തിനു പോയ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നടപടിയെ വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാവ് മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ. ഒഴിവാക്കാമായിരുന്ന യാത്രയാണെന്ന് അദ്ദേഹം പറഞ്ഞു.

മൂന്ന് ആഫ്രിക്കന്‍ രാജ്യങ്ങളിലേക്കായി അഞ്ചു ദിവസത്തേക്കാണ് മോദിയുടെ യാത്ര. റുവാണ്ട, ഉഗാണ്ട, ദക്ഷിണാഫ്രിക്ക എന്നീ രാജ്യങ്ങളിലാണ് സന്ദര്‍ശനം.

ഇത് അത്യാവശ്യമുള്ള യാത്രയായിരുന്നില്ല. പക്ഷെ, അദ്ദേഹത്തിന്റെ എല്ലാ യാത്രകളും പാര്‍ലമെന്റ് മുടക്കിയുള്ളതാണെന്നും ഖാര്‍ഗെ കുറ്റപ്പെടുത്തി.


 

 

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.