2019 April 26 Friday
ഒരു പ്രഭുവിന്റെ രക്തത്തെക്കാള്‍ വില കൂടിയതത്രെ ഒരു പിച്ചക്കാരന്റെ കൈയിലുള്ള പുസ്തകം -വില്യം ഷേക്‌സ്പിയര്‍

ലണ്ടനില്‍ രാഹുല്‍ ഗാന്ധിക്കെതിരെ പ്രതിഷേധവുമായി ഖാലിസ്താന്‍ അനുകൂലികള്‍

ലണ്ടന്‍: കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്കെതിരെ പ്രതിഷേധവുമായി ഖാലിസ്താന്‍ അനുകൂലികള്‍. വെസ്റ്റ് ലണ്ടനിലെ റൂയിസ്ലിപ്പില്‍ പരിപാടിക്കെത്തിയപ്പോഴാണ് പ്രതിഷേധം.

സുരക്ഷാ പരിധി ലംഘിച്ച് അകത്തുകടക്കാനും പരിപാടി അലങ്കോലമാക്കാനും ഇവര്‍ ശ്രമിച്ചു. ‘ഖാലിസ്താന്‍ സിന്ദാബാദ്’ എന്ന മുദ്രാവാക്യം വിളിയോടെയാണ് സംഘമെത്തിയത്.

ഇതോടെ, പ്രാദേശിക പൊലിസെത്തി ഇവരെ സ്ഥലത്തു നിന്ന് മാറ്റി.

1984 സിഖ് കലാപത്തില്‍ കോണ്‍ഗ്രസിന് പങ്കില്ലെന്ന പരാമര്‍ശത്തേത്തുടര്‍ന്നാണ് രാഹുലിനെതിരെ പ്രതിഷേധമുണ്ടായതെന്നാണ് റിപ്പോര്‍ട്ട്.


 

 

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.