2019 February 18 Monday
എന്റെ കാലിന്റെ ഗതിനിയന്ത്രിക്കുന്നത് ഒരു വിളക്കാണ്. അത് എന്താണെന്നോ? അനുഭവദീപം! -പാട്രിക് ഹെന്റി

കെവിന്‍ കൊലക്കേസ്: വാദം ഇന്നു തുടങ്ങും

കോട്ടയം: കെവിന്‍ കൊലക്കേസില്‍ ഇന്ന് പ്രാഥമിക വാദം തുടങ്ങും. കോട്ടയം ജില്ലാ അഡീഷണല്‍ സെഷന്‍സ് കോടതിയാണ് കേസ് പരിഗണിക്കുന്നത്.

കേസിലെ 13 പ്രതികളില്‍ ഏഴ് പേര്‍ ജാമ്യത്തിലും ആറു പേര്‍ റിമാന്‍ഡിലുമാണ്. മുഴുവന്‍ പ്രതികളും 24 ന് കോടതിയില്‍ ഹാജരാകണം.

2018 മെയ് 28നാണ് കെവിന്റെ മൃതദേഹം തെന്മലയ്ക്കടുത്ത് ചാലിക്കരയാറ്റില്‍ കണ്ടെത്തിയത്. കെവിനെ നീനുവിന്റെ പിതാവും സഹോദരനുമടക്കം 14 പേര്‍ ചേര്‍ന്ന് തട്ടിക്കൊണ്ടു പോകുകയായിരുന്നു.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.